മീന്‍കുന്നില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി: മൂന്നു പേര്‍ അറസ്റ്റില്‍

Kerala, Kannur, Azhikode, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അഴീക്കോട്: മീന്‍കുന്ന് അരയാക്കിപ്പാറയില്‍ പാച്ചാന്റെ കുന്നിനു സമീപമുളള വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അരയാക്കിപ്പാലം മാവൂര്‍ നിവാസില്‍ ബാബുരാജിന്റെ വീട്ടില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. വീട്ടില്‍ ബാബുരാജിന്റെ ഭാര്യ രാജിനിയും മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അജയ് രാജുമാണ് താമസം.
സ്‌ഫോടവസ്തുശേഖരം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ തെരച്ചലിലാണ് നിര്‍മ്മിച്ചു സൂക്ഷിച്ച പടക്കവും കരിമരുന്നും കണ്ടെടുത്തത്.

മീന്‍കുന്ന് മുകുന്ദന്റെ മകന്‍ അനില്‍ കുമാര്‍(39), വീട്ടുടമ ബാബുരാജിന്റെ മകന്‍ അജയ് രാജ്, ബംഗാള്‍ സ്വദേശി അക്തറുദ്ദീന്‍(20) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡ് നടക്കുന്ന സമയത്ത് വീട്ടുടമസ്ഥ രാജിനി സ്ഥലത്തുായിരുന്നില്ല. സ്‌ഫോടകവസ്തുക്കള്‍ കെട്ടിടനകത്തു നിന്നും മാറ്റിയിട്ടില്ല.

കെട്ടിടം പൂട്ടി സീല്‍ ചെയ്ത് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടു്. എറണാകുളത്ത് നിന്നും പ്രത്യേക സ്‌ക്വാഡ് എത്തിയ ശേഷം ഇന്ന് സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി പൊട്ടിക്കുന്ന ഗു്, ബോംബ് തുടങ്ങിയ പടക്കങ്ങളുടെ വന്‍ശേഖരവും കതിനയിലും മറ്റും നിറയ്ക്കാനുപയോഗിക്കുന്ന വെടിമരുന്നുമാണ് കണ്ടെത്തിയത്. സ്‌ഫോടക വസ്തുശേഖരം സൂക്ഷിക്കാന്‍ ഇവര്‍ക്ക് ലൈസന്‍സൊന്നുമില്ല. വെടിമരുന്ന് നിറയ്ക്കുന്ന കാലിക്കുറ്റി 1016, ഗുണ്ട് (വലുത് 88)ചെറുത് (90) ആറരകിലോ ഗുണ്ട് (1) രമേുക്കാല്‍ കിലോ ഗുണ്ട് (3) സള്‍ഫര്‍(62കി) വെടിയുപ്പ്(20കിലോ), കരിപ്പൊടി(83കി) തുടങ്ങിയ സ്‌ഫോടക വസ്തുക്കളും നിര്‍മ്മിക്കാനുപയോഗിക്കുന്ന സാധനങ്ങളുമാണ് ഇവിടെ നിന്നുകണ്ടെത്തിയതായി വളപട്ടണം പൊലീസ് അറിയിച്ചു.

Keywords: Kerala, Kannur, Azhikode, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
 


Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم