കണ്ണൂര്‍: നേരത്തെ പ്രതീക്ഷതു പോലെ ഇക്കുറിയും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി. തിങ്കഴാള്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബഡ്ജറ്റില്‍ ഉത്തര മലബാറിന് പേരിന് പോലും പറയാനൊന്നുമില്ല.
ഉത്തര മലബാറിലെട്രെയിന്‍ യാത്രക്കാര്‍ വര്‍ഷങ്ങളായി നരകയാതനയാണ് അനുഭവിക്കുന്നത്. പല റെയില്‍വേ സ്‌റ്റേഷനുകളുടെയും അവസ്ഥ അതിദയനീയമാണ്. കൂടാതെ ആവശ്യത്തിന് ട്രെയിന്‍ ഇല്ലാത്തതും ദീര്‍ഘദൂര വണ്ടികള്‍ക്ക് പല പ്‌റധാനപ്പെട്ട സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിക്കാത്തതും യാത്രക്കാരുടെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളിലൊന്നുമാത്രമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ യാത്രക്കാര്‍ റിസര്‍വേഷന്‍ സൗകര്യങ്ങളുടെ അപര്യാപ്തത കാരണംഏറെക്കാലമായി നട്ടംതിരിയുകയാണ്.
ഇന്നലെ പ്‌റഖ്യാപിച്ച ബഡ്ജറ്റില്‍ ഉത്തരമലബാറിന് പുതിയ ട്രെയിനൊന്നും അനുവദിക്കപ്പെട്ടില്ല. റെയില്‍വേ ലൈനുകളും, വൈദ്യുതീകരണ നടപടികളുമില്ല. ഷൊര്‍ണൂര്‍മംഗലാപുരം മൂന്നാം പാതയ്ക്ക് സര്‍വ്വെ ആരംഭിക്കുമെന്നും തലശ്ശേരി സ്‌റ്റേഷനില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുള്ള രണ്ടേ രണ്ട് പ്രഖ്യാപനങ്ങള്‍ മാത്‌റമാണ് ആശ്വാസമായി ബഡ്ജറ്റിലുളളത്.
പ്രത്യേക സോണ്‍ വേണമെന്ന ആവശ്യത്തിന് ബദലായി കണ്ണൂരില്‍ അനുവദിച്ച ചീഫ് അഡ്മിനിസ്ട്‌റേട്ടീവ് ഓഫീസിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്‌റതീക്ഷിച്ചെങ്കിലും വെറുതെയായി.
ആളുകളില്ലാത്ത റെയില്‍വേ ക്‌റോസുകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനെ കുറിച്ചും ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഇതും സംഭവിച്ചില്ല.
മലബാര്‍ മേഖലയിലെ കാലാവധി കഴിഞ്ഞ റെയില്‍വേ പാലങ്ങളുടെ പുതുക്കി പണിയാന്‍ നടപടിയുണ്ടാകണമെന്ന വളരെ കാലത്തെ ആവശ്യം ഇത്തവണയും നിറവേറിയില്ല. വൈദ്യുതീകരണ നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ക്ക് ബഡ്ജറ്റില്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ല. വര്‍ദ്ധിച്ചുവരുന്ന റെയില്‍വേ യാത്‌റക്കാരുടെ എണ്ണം കണക്കിലെടുത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് കേരളം ബഡ്ജറ്റിന് മുന്നോടിയായി റെയില്‍വേക്ക് നല്‍കിയ ആവശ്യങ്ങളില്‍ ഉന്നയിച്ചിരുന്നുവെങ്കിലും കോഴിക്കോട്കണ്ണൂര്‍കാസര്‍കോട്മംഗലാപുരം റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനെന്നല്ല ഒരൊറ്റ പുതിയ ട്രെയിനും പുതുതായി അനുവദിക്കാന്‍ ബഡ്ജറ്റില്‍ നിര്‍ദ്ദേശമില്ല. കോഴിക്കോട്കണ്ണൂര്‍ പാസഞ്ചര്‍ മംഗലാപുരത്തേക്ക് നീട്ടണമെന്ന മുറവിളി ഏറെ കാലമായി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉയര്‍ത്തുന്നതാണ്.
കോഴിക്കോട് നിന്ന് പുറപ്പെടുന്ന ജന്മശതാബ്ദി കണ്ണൂരിലേക്ക് നീട്ടണമെന്ന ആവശ്യവും ഇത്തവണ ബഡ്ജറ്റില്‍ പരിഗണിക്കപ്പെട്ടില്ല. വിവിധ പ്‌റതിവാര ട്‌റെയിനുകള്‍ ആഴ്ചയില്‍ മൂന്ന് തവണയാക്കണമെന്ന ആവശ്യവും അസ്ഥാനത്തായി. തലശ്ശേരിമൈസൂര്‍ റെയില്‍വേക്ക് കഴിഞ്ഞ തവണ സര്‍വ്വെ നടപടിക്ക് സാധ്യത തെളിഞ്ഞെങ്കില്‍ ഇത്തവണ ബഡ്ജറ്റില്‍ ഈ പാത യെ കുറിച്ച് ഒരു പരാമര്‍ശവുംബഡ്ജറ്റിലില്ല.
കണ്ണൂരില്‍ നിന്നും നിര്‍ദ്ദിഷ്ട മട്ടന്നൂര്‍ വിമാനത്താവളത്തിലേക്കുള്ള റെയില്‍വെപാതയെ പറ്റി ഇടയ്ക്ക് ചില പരാമര്‍ശങ്ങളുണ്ടായിരുന്നുവെങ്കിലും ഇത്തവണത്തെ ബജറ്റില്‍ ഇതിനെകുറിച്ചും മിണ്ടിയില്ല.
ബി ക്ലാസ് സ്‌റ്റേഷനായ പയ്യന്നൂരിന്റെ വികസന കാര്യം ഇത്തവണ പ്‌റതീക്ഷിച്ചെങ്കിലും ഇതും വെറുതെയായി. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാം പ്‌റവേശനകവാടവും ടിക്കറ്റ് കൗണ്ടറും സ്ഥാപിച്ചെങ്കിലും നാലാം പ്ലാറ്റ്‌ഫോം യാഥാര്‍ത്ഥ്യമാകുമെന്ന പ്‌റതീക്ഷ ബഡ്ജറ്റ് അവതരണത്തോടെ ഇത്തവണയും നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നീലേശ്വരം, പള്ളിക്കര, പഴയങ്ങാടി, താവം, പാപ്പിനിശ്ശേരി, തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ആവശ്യം വീണ്ടും അവഗണിക്കപ്പെട്ടു. തലശ്ശേരിയില്‍ ഐലന്റ് പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ കണ്ണൂര്‍ സൗത്ത് സ്‌റ്റേഷന്റെ നവീകരണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഇത്തവണയും കട്ടപ്പുറത്തായി.
മംഗലാപുരം ഷൊര്‍ണൂര്‍ മൂന്നാം പാതക്ക് സര്‍വ്വേയില്‍ സ്ഥാനം പിടിച്ചതാണ് മലബാറിന് ലഭിച്ച ഏക ആശ്വാസം. പുതിയ ഏഴ് പാതകളും 59 പാതകളുടെ സര്‍വ്വേക്കും ബഡ്ജറ്റില്‍ സ്ഥാനം പിടിച്ചപ്പോള്‍ മലബാറില്‍ കോട്ടിക്കുളംകണിയൂര്‍ പാത മാത്‌റമാണ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്. കണ്ണൂര്‍അഴീക്കല്‍ തുറമുഖപാത ഇത്തവണയും വെളളത്തില്‍ വരച്ച വരപോലെയായി.
2013ല്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ ഷൊര്‍ണൂര്‍പനമ്പൂര്‍ പാത വൈദ്യുതീകരണത്തിനും ഫണ്ട് മാറ്റിവെച്ചില്ല. മലബാറിലെ നിരവധി സ്‌റ്റേഷന്‍ വികസനത്തിനാവശ്യമായ ഫണ്ടും അംഗീകരിച്ചിട്ടില്ല. നിരവധിപാലങ്ങളാണ് അപകടാവസ്ഥയിലുള്ളത് 17 പ്‌റധാന പാലങ്ങളുടെ അറ്റകുറ്റപണിക്ക് ഫണ്ട് അനുവദിച്ചപ്പോള്‍ മലബാറിലെ ഒരു പാലത്തിന്റെ പ്‌റവൃത്തിക്കും അംഗീകാരം നല്‍കിയിട്ടില്ല. ചുരുക്കത്തില്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട റെയില്‍വെ ബഡ്ജറ്റ് ഉത്തരകേരളത്തെ സംബന്ധിച്ച് ഇല്ലാപാട്ടുമാത്രമായി മാറി.

Keywords: Kerala, Kozhikode, Kannur, Train, budget Mangalore, Shornoor, Malabar, express, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق