കണ്ണൂര്‍: മദ്യപിച്ചെത്തി കുടുംബം താമസിച്ച ഷെഡ് കത്തിച്ചയാളെ കോടതി ശിക്ഷിച്ചു. ആലക്കോട് തലവിലെ കൊയിലേരിയന്‍ ബാബുവിനെയാണ് കണ്ണൂര്‍ സബ് കോടതി ജഡ്ജ് ആര്‍. വിനായക റാവു മൂന്നുവര്‍ഷം കഠിനതടവിനും പത്തായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവ് അനുഭവിക്കണം.
2012 മെയ് 30ന് വൈകിട്ട് മൂന്നുമണിക്ക് ഭാര്യ ലളിതയും രണ്ടുമക്കളും താമസിക്കുന്ന ഷെഡ് മദ്യലഹരിയില്‍ വന്ന ബാബു കത്തിക്കുകയായിരുന്നു. തന്നെയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ലളിത ആലക്കോട് പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് ബാബു താമസസ്ഥലം തീവെച്ച് നശിപ്പിച്ചത്. ഈ സമയം ഭാര്യയും മക്കളും അയല്‍വീട്ടിലായിരുന്നു. ഉടുതുണിയൊഴിച്ച് ഷെഡിലെ മുഴുവന്‍ സാധനങ്ങളും അഗ്‌നിക്കിരയായി.

Keywords: Kerala, Kannur, Drinker, Police, Court, House, Wife, Daughter, fine, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق