കണ്ണൂര്‍: സുകുമാര്‍ അഴീക്കോട് സ്മൃതിമണ്ഡപത്തിന്റെ ശിലാസ്ഥാപനം പയ്യാമ്പലത്ത് അഴീക്കോട് സ്മാരക സാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ പി.പി.ലക്ഷ്മണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എം.പ്രകാശന്‍, നഗരസഭാധ്യക്ഷ എം.സി.ശ്രീജ, മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്‍, സാംസ്‌കാരികസമിതി സെക്രട്ടറി ഡോ. എ.കെ.നമ്പ്യാര്‍, മറ്റു ഭാരവാഹികളായ ടി.എന്‍.ലക്ഷ്മണന്‍, ടി.വി.സുരേന്ദ്രന്‍, സി.പി.നാരായണന്‍ നമ്പ്യാര്‍, എം.അബ്ദുറഹ്മാന്‍, എം.ടി.മനോജ്, മഞ്ഞേരിക്കണ്ടി സുകുമാരന്‍, പി.ജി.മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.
മന്ത്രി കെ.സി.ജോസഫ് ഇടപെട്ടതിനെ തുടര്‍ന്ന് മണ്ഡപനിര്‍മാണത്തിന് സാംസ്‌കാരികവകുപ്പ് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. ആര്‍ക്കിടെക്ട് പള്ളിക്കുന്നിലെ മധുകുമാര്‍ രൂപകല്പനചെയ്ത സ്മൃതിമണ്ഡപം സുകുമാര്‍ അഴീക്കോടിന്റെ ഒന്നാം ചരമവാര്‍ഷികമായ ജനവരി 24നുമുമ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം.

إرسال تعليق