പഴയങ്ങാടി:പുതിയങ്ങാടി ഉത്താരംപള്ളിക്ക് സമീപം കെ.നഫീസാബിയുടെ വീട്ടില്‍ നിന്ന് ആറേമുക്കാല്‍ പവന് സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ഹോംനഴ്സ് അറസ്റ്റില്‍. സിദ്ദാപുരം ചെട്ടിലി അബ്യാല കാപ്പി എസ്റ്റേറ്റിലെ ആര്.കാവേരി (35)യെ തളിപ്പറമ്പ് സി.ഐ. എ.വി.ജോണാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കോടതി യുവതിയെ റിമാന്‍ഡ് ചെയ്തു. മൂന്നുമാസം മുമ്പാണ് കാവേരി നഫീസാബിയുടെ വീട്ടില്‍ ഹോംനഴ്സായി ജോലിക്കെത്തിയത്. ഇതിനിടയിലാണ് അലമാരയില്‍ സൂക്ഷിച്ച വളകള്‍, കമ്മല്‍ ഉള്‍പ്പെടെയുള്ളവ കവര്‍ന്നത്. 16നാണ് സ്വര്‍ണാഭരണം മോഷണം പോയ വിവരം വീട്ടുകാര്‍ അറിയുന്നത്. ഇവരുടെ സഹോദരന് കെ.സയിദ് ഇബ്രാഹിമാണ് പരാതി നല്‍കിയത്. സ്ത്രീയെ തളിപ്പറമ്പ് എ.എസ്.പി. അടക്കമുള്ളവര്‍ ചോദ്യം ചെയെ്തങ്കിലും മോഷണമുതല്‍ കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഹോംനഴ്സിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നറിയുന്നു.
പുതിയങ്ങാടിയില്‍ ജോലിക്കെത്തുംമുമ്പ് ഇതേ ഹോംനഴ്സ് മാട്ടൂല്‍ കാവിലെപറമ്പിലെ ബീഫാത്തിമയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഇവരുടെ വീട്ടില്‍ ജോലിചെയ്തുവരവേ ബീഫാത്തിമയുടെ കാതിലെ രണ്ടര പവന് തൂക്കം വരുന്ന കമ്മല്‍ കാവേരി ഊരിയെടുത്ത് പകരം മുക്കുപണ്ടം കൊടുത്തതായും പരാതിയുണ്ട്. ഈ കേസിലും കാവേരിക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

إرسال تعليق