കണ്ണൂര്‍: കെ സുധാകരനെതിരായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സി പി എമ്മിന്റെ ഉന്നതതല ഗൂഡാലോചനയുണ്ടെന്നും, വെളിപെടുത്തല്‍ നടത്തിയ പ്രശാന്ത് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും യൂത്ത്‌കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെയും നേതാക്കളുമായി അഭിപ്രായ വ്യത്യാസമുള്ളവരെയും സ്വാധീനിച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതില്‍ നിന്നും സി പി എം പിന്മാറണം. എം എം മണിയുടെയും പ്രശാന്ത്ബാബുവിന്റെയും വെളിപെടുത്തലുകള്‍ ഒരുപോലെയാണെന്ന പ്രചരണം ശരിയല്ല. താന്‍ നടത്തിയ കൊലപാതകങ്ങള്‍ വെളിപെടുത്തുന്ന മണിയുടെ കേസും മറ്റുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഒരുപോലെയാണെന്നതില്‍ അടിസ്ഥാനമില്ല. ലോക്‌സഭാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ അധ്യക്ഷനായിരുന്നു. ഭാരവാഹികളായ രജിത്ത് നാറാത്ത്, പി എ നസീര്‍, ജോഷി കണ്ടത്തില്‍, ഒ കെ പ്രസാദ്, എം കെവിനോദ്, സി ജിമേഷ്, റഷീദ് ചാലാട് സംസാരിച്ചു.
കെ.സുധാകരനെതിരായ വെളിപെടുത്തല്‍ ഗൂഡാലോചന: യൂത്ത്‌കോണ്‍ഗ്രസ്
Unknown
0
إرسال تعليق