മാലിന്യ മുക്ത ഗ്രാമം പരിപാടിക്ക് തുടക്കമായി

ചിറക്കല്‍: ചിറക്കല്‍ പഞ്ചായത്ത് മാലിന്യ മുക്ത ഗ്രാമം പരിപാടിക്ക് തുടക്കമായി. വിവിധ മാലിന്യ നിര്‍മാര്‍ജന പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നല്‍കിയിട്ടുള്ളത്. ശാസ്ത്രസാഹിത്യ പരിഷത്, വ്യാപാര സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
ശില്‍പ്പശാല ചിറക്കല്‍ രാജാസ് യുപി സ്‌കൂളില്‍ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ലത അധ്യക്ഷയായി. ഐആര്‍ടിസി ഡയരക്ടര്‍ വി ജി ഗോപിനാഥ് വിശദീകരണ നടത്തി. വൈസ് പ്രസിഡന്റ് കെ വി സതീശന്‍ കര്‍മ്മ പരിപാടി അവതരിപ്പിച്ചു. കണ്‍വീനര്‍ പി കെ ജയന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സി ടി പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم