കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ്ചെയ്തതായി പരാതി. പുതിയങ്ങാടി ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി മാടായി വാടിക്കലിലെ കെ.ഇ.റഫ്നാസാണ് റാഗിങ്ങിന് ഇരയായത്. റഫ്നാസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീനിയര്‍ വിദ്യാര്‍ഥികളായ പത്തുപേരടങ്ങുന്ന സംഘമാണ് റാഗിങ് നടത്തിയതെന്ന് റഫ്നാസ് പറയുന്നു. ഇതേക്കുറിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. താടിരോമം പിടിച്ചുവലിക്കുക, ഷര്‍ട്ടിന്റെ ബട്ടണ്‍ പൊട്ടിച്ചുകളയുക തുടങ്ങിയ കാര്യങ്ങള്‍ ക്ലാസ് തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ സീനയര്‍ വിദ്യാര്‍ഥികള്‍ ചെയ്തിരുന്നതായി റഫ്നാസ് പരാതിപ്പെട്ടു. ശനിയാഴ്ച അടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ജില്ലാ ആസ്?പത്രിയില്‍ ചികിത്സതേടിയത്. ഹൈസ്കൂളിലും റഫ്നാസ് ഇതേ സ്കൂളില്‍ത്തന്നെയാണ് പഠിച്ചത്.

إرسال تعليق