കണ്ണൂര്‍: മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തി മുങ്ങിയ നാലുപേര്‍ കണ്ണൂരില്‍ പിടിയിലായി. കോഴിക്കോട് കുറ്റിയാടിയിലെ ഒരു മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് 19 മൊബൈല്‍ ഫോണും 1000 രൂപയും കവര്‍ന്ന സംഘമാണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായത്.
തൊട്ടില്‍പ്പാലം നരവുള്ള പറമ്പത്ത് ഷൈജു എന്ന ഷിജു(34), കാസര്‍ക്കോട് തെക്കില്‍ ഫെറി കല്ലുവിള കെ.ഹനീഫ(30), കോഴിക്കോട് ചാത്തമംഗലം താഴേത്തടത്തില്‍ അദ്ഹം(19), കുന്ദമംഗലം അനിക്കുഴി വീട്ടില്‍ കെ.കെ.മുഹമ്മദ് ഷാഫി(18) എന്നിവരാണ് പിടിയിലായത്. സംശയാസ്?പദമായ രീതിയില്‍ കണ്ണൂരില്‍ കണ്ട ഷൈജുവിനെയും ഹനീഫയേയുമാണ് ആദ്യം പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ടുപേരെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ബാക്കിയുള്ളവരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഷൈജു തലശേരിയിലും താമരശ്ശേരിയിലും നടന്ന കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്. അദ്ഹമിന്റെയും ഹനീഫയുടെയും പേരിലും കേസുകള്‍ നിലവിലുണ്ട്. കവര്‍ച്ചയില്‍ നേരിട്ട് പങ്കാളിയാവാതെ മോഷണമുതലുകള്‍ വില്പന നടത്തുന്നയാളാണ് മുഹമ്മദ് ഷാഫിയെന്നാണ് പോലീസ് നിഗമനം.

إرسال تعليق