ആലുവ: കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ ഓവര്‍ബ്രിഡ്ജിനോട് ചേര്‍ന്ന് ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ കൂത്തുപറമ്പ് തൊഴിയിലങ്ങാടി ശിവഗീതഭാവനില്‍ മഞ്ജു എന്നു വിളിക്കുന്ന രൂകേഷ് (25) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് റെയില്‍വേ പാളത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. രാവിലെ ഇതുവഴി ജോലിക്കു പോകാനെത്തിയവരാണ് പോലീസിന് വിവരം നല്‍കിയത്. മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നാണ് മരിച്ച ആളെപ്പറ്റി വിവരം ലഭിച്ചത്.

إرسال تعليق