പയ്യന്നൂര്‍ : പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് നേരെ പാതിരാത്രിക്ക് കല്ലേറ്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് അജ്ഞാത സംഘം ആക്രമിച്ചത്. കല്ലേറില്‍ പിറക്വശത്തുള്ള ലേഡീസ് ഡ്രസിംഗ് റൂമിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. റൂമിനകത്തും കല്ലുകള്‍ പതിച്ചിട്ടുണ്ട്. ഈ സമയത്ത് റൂമിനകത്ത് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. അസമയത്ത് നടന്ന കല്ലേറ് ഏറെ സമയം നീണ്ടുനിന്നു. തുടര്‍ന്ന് പോലീസ് സംഘം നഗരം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. സംസ്ഥാനത്തെ രാഷ്ട്രീയ അവസരം മുതലെടുത്ത് ചിലര്‍ നടത്തിയ അക്രമണമാണെന്നും പറയുന്നുണ്ട്. ഏതായാലും അക്രമികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് നേരെ അക്രമം
Unknown
0
إرسال تعليق