പയ്യന്നൂര്‍: നഗരത്തിലെ ജ്വല്ലറിയില്‍നിന്നു പട്ടാപ്പകല്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സെന്‍ട്രല്‍ ബസാറിലെ മനോഹര്‍ ജ്വല്ലറീസ് ജുവല്‍ഹൗസില്‍ നിന്നാണു സ്വര്‍ണം വാങ്ങാനെത്തിയ സ്ത്രീകളുള്‍പ്പെട്ട സംഘത്തിലെ കുട്ടി രണ്ടു ബ്രേസ്‌ലറ്റുകള്‍ കവര്‍ന്നത്. ജ്വല്ലറിയില്‍ സ്ഥാപിച്ച സിസി ടിവി കാമറയിലാണു കുട്ടി സ്വര്‍ണാഭരണങ്ങള്‍ കവരുന്ന ദൃശ്യം തെളിഞ്ഞത്. കഴിഞ്ഞമാസം എട്ടിനാണു കവര്‍ച്ച നടന്നതെങ്കിലും ഇതുസംബന്ധിച്ചു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നാണു പറയുന്നത്. കവര്‍ച്ചയുടെ തെളിവായി സിസി ടിവി റിക്കാര്‍ഡിംഗിന്റെ സിഡി കോപ്പി നല്‍കിയിട്ടും പോലീസ് നടപടി എടുക്കാത്തതു വിമര്‍ശനത്തിനിടയാക്കി.
27,000 രൂപയിലധികം വിലവരുന്ന രണ്ടു ബ്രേസ്‌ലറ്റുകളാണു കവര്‍ന്നത്. രണ്ടിനും കൂടി തൂക്കം ഒന്‍പതു ഗ്രാമിനു മുകളിലാണ്. ജ്വല്ലറിയില്‍ സംഭവദിവസം അപരിചിതരായ യുവതിയും പ്രായമായ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളുമെത്തിയിരുന്നു. ഇതില്‍ ഒരു കുട്ടിയാണു ബ്രേസ്‌ലറ്റുകള്‍ കൈക്കലാക്കുന്നതു കാമറയില്‍ പതിഞ്ഞതെന്നാണു പറയുന്നത്. ജ്വല്ലറി ഉടമ സി.വി. മനോഹരനാണു പോലീസില്‍ പരാതിനല്‍കിയത്.

إرسال تعليق