എം.എസ്.എഫിന്റേത് ബിരിയാണി കഴിക്കാന്‍ മാത്രമുളള നേതൃത്വം: കെഎസ്‌യു

തളിപ്പറമ്പ്: കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഒരു പ്രശ്‌നത്തിനും നേതൃത്വം നല്‍കാതെ ബിരിയാണി കഴിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന എംഎസ്എഫ് നേതൃത്വം കെഎസ്‌യുവിനെ വിമര്‍ശിക്കുന്നതു തങ്ങളുടെ മന്ത്രി കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പില്‍ നടന്ന അഴിമതി പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണെന്നു കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അമേഷ് കുറുമാത്തൂര്‍. കെഎസ്‌യുവിനെ വിമര്‍ശിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് എംജി സര്‍വകലാശാലയില്‍ കെഎസ്‌യുവിന്റെ ഔദാര്യംകൊണ്ട് കിട്ടിയ സിന്‍ഡിക്കേറ്റ് സ്ഥാനം രാജിവയ്ക്കണം. കേരളത്തില്‍ വംശനാശം സംഭവിക്കാന്‍ പോകുന്നത് എംഎസ്എഫിനാണ്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനെ വിമര്‍ശിക്കാന്‍ എംഎസ്എഫ് വളര്‍ന്നിട്ടില്ലെന്നും അമേഷ് പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم