കണ്ണൂര്‍: 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ 55 വയസ് വരെയുള്ളവര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്.
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനു വര്‍ധിപ്പിച്ച സംഖ്യ പിന്‍വലിക്കുക, ഡയറക്ട് ടാക്‌സ് കോഡ് നിര്‍ത്തലാക്കുക, വിമാന യാത്രക്കൂലി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്് 27നു കലക്ടറേറ്റ് മാര്‍ച്ച് നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
18 മുതല്‍ 20 വരെ വാഹന പ്രചാരണജാഥ നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ഇ എം പി അബൂബക്കര്‍, സെക്രട്ടറി എം വി രവി, കെ ബാലകൃഷ്ണന്‍, ഇബ്രാഹിം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

إرسال تعليق