നരിക്കോട്: കുപ്പം-പാറമ്മല്‍ പുഴയില്‍ മല്‍സ്യബന്ധനത്തിനു പോയ ചെത്തുതൊഴിലാളിയായ യുവാവിനെ കാണാതായി. നരിക്കോട് ഏച്ചില്‍മൊട്ടയിലെ പി വി സുനിലി(28)നെയാണ് ശനിയാഴ്ച വൈകീട്ട് നാലോടെ തോണിമറിഞ്ഞു കാണാതായത്. ചെത്തുതൊഴിലാളിയായ ഇയാള്‍ കൂട്ടുകാരോടൊപ്പം മല്‍സ്യബന്ധത്തിനിറങ്ങിയതായിരുന്നു. കാറ്റില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ശ്രീനിവാസന്‍(33), നവാസ്(34) എന്നിവര്‍ നീന്തിരക്ഷപ്പെട്ട സുനിലിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. പിന്നീട് ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തിരച്ചില്‍ നടത്താനായില്ല. കണ്ണൂരില്‍ നിന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും കടലിളക്കം കാരണം രാത്രി ഏറെ വൈകിയും സ്ഥലത്തെത്താനായില്ല. മണിക്കൂറുകളോളം പുഴയുടെ വിവിധ ഭാഗങ്ങളിലായി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും മഴ കാരണം പിന്‍മാറേണ്ടിവന്നു. ടി വി രാജേഷ് എം.എല്‍.എ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് സി വി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ഏച്ചില്‍മൊട്ടയിലെ വി രാഘവന്‍-പരേതയായ പുഷ്പ ദമ്പതികളുടെ മകനാണ് സുനില്‍. അവിവാഹിതനാണ്.
പാറമ്മല്‍ പുഴയില്‍ തോണി മറിഞ്ഞ് ചെത്തുതൊഴിലാളിയെ കാണാതായി
Unknown
0
إرسال تعليق