കണ്ണൂര്‍: കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡണ്ടുമായ ഇ അഹമ്മദിന്റെ കോലം കത്തിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ കല്ലായി പറഞ്ഞു. സംസ്ഥാന നേതൃത്വമാണ് ജില്ലാകമ്മിററി ഭാരവാഹികളെ നോമിനേററ് ചെയ്തത്. സംസ്ഥാന കമ്മിററിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണം. എതിരഭിപ്രായമുളളവര്‍ക്ക് പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുത്ത് പറയാം. കോലം കത്തിക്കല്‍ ലീഗിന്റെ ശൈലിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുല്‍റഹിമാന്‍ കല്ലായിലെ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സംസ്ഥാന നേതൃത്വം നോമിനേററ് ചെയ്തത്.
കോലം കത്തിക്കല്‍ ലീഗിന്റെ ശൈലിയല്ല: കല്ലായി
Unknown
0
إرسال تعليق