കണ്ണൂര്‍: സരിത കോടിയേരി ബാലകൃഷ്ണനെ അങ്കിളെന്ന് വിളിച്ചപ്പോള്‍ കോടിയേരി മിങ്കിളായെന്ന് ഡി സി സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.
പുഴാതി മണ്ഡലം കോണ്‍ഗ്‌റസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്റെ ഭരണകാലത്ത് സരിത നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഒരു കേസില്‍ പോലും അവരെ പിടികൂടാതിരുന്നത് മിങ്കിളായത് കൊണ്ടാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആ സരിതയെയാണ് ഉമ്മന്‍ചാണ്ടിയുടെ പോലീസ് പിടികൂടി ജയിലിലാക്കിയത്. സ്വന്തം ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ ബിജുരാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ പോലും കോടിയേരിയുടെ പോലീസിന് സാധിച്ചില്ല.
രശ്മിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ ശരീരത്തില്‍ 75 ശതമാനം ആല്‍ക്കഹോളുണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയതും പൂര്‍ണ നഗ്‌നയായി അവര്‍ ബാത്ത്‌റൂമില്‍ കൊല്ലപ്പെട്ടിട്ടും പ്രതിയായ ബിജുരാധാകൃഷ്ണനെ ജയിലറയില്‍ തള്ളാന്‍ കോടിയേരിക്ക് സാധിച്ചില്ല. ഇതിന്റെ കാരണം മിങ്കിള്‍ തന്നെ. ബിജു രാധാകൃഷ്ണനെ ജയിലടച്ചത് ഉമ്മന്‍ചാണ്ടിയുടെ പോലീസാണ്. ഇടതു മുന്നണിക്ക് തട്ടിപ്പുകാരെ സംരക്ഷിച്ച പാരമ്പര്യമേയുള്ളു. ഉമ്മന്‍ചാണ്ടി സര്‍ക്കാററിന് കുറ്റവാളികളെ ജയിലിലടച്ച പാരമ്പര്യവും.
ഇടതു പകഷത്തിന്റെ രാപ്പകല്‍ സമരം സാമ്പത്തിക ശക്തിയുടെ സമരമാണ്. രാവും പകലും ഡാന്‍സും പാട്ടും നടത്തി ആസ്വദിക്കുമ്പോള്‍ ഈ സമരംകൊണ്ട് വലയുന്ന ജനമുണ്ടെന്ന കാര്യം അവര്‍ ഓര്‍ക്കണം. കോടതികള്‍ എവിടെപ്പോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പോലും വെല്ലുവിളിച്ച് കലക്ടറേറ്റ് പടിക്കല്‍ നിയമവിരുദ്ധമായി പന്തലും ഉച്ചഭാഷിണിയും കെട്ടി ഇടതുപക്ഷം സമരം നടത്തുമ്പോള്‍ കോടതികള്‍ എന്തേ ഒന്നും പറയാത്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. നിയമവിരുദ്ദമായി സമരം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ കേരള പോലീസ് ആര്‍ജ്ജവം കാണിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെ സി വിനോദ് അധ്യക്ഷത വഹിച്ചു. കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഒ ശിവദാസന്‍, ഷൈജ, എ. പ്രസന്ന, രാഹുല്‍ കായക്കൂല്‍, രാഹുല്‍ പുഴാതി, പി .സൂര്യദാസ്, കെ. ജോഷി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Saritha, Kodiyeri, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment