തലശ്ശേരി: കോണാര്‍വയല്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കററ് മത്സരത്തില്‍ ആന്ധ്ര ശക്തമായ നിലയില്‍. മൂന്നാംദിനം ആന്ധ്ര മൂന്ന് വിക്കററ് നഷ്ടത്തില്‍ 288 റണ്‍സ് നേടി. ഏഴുവിക്കററ് കൈയിലിരിക്കെ 199 റണ്‍സുകൂടി നേടിയാല്‍ ആന്ധ്രയ്ക്കു ഒന്നാം ഇന്നിംഗ്‌സില്‍ കേരളം ഉയര്‍ത്തിയ 485റണ്‍സു മറികടന്ന് ലീഡ് നേടാം.
വിക്കറെറാന്നും നഷ്ടപ്പെടാതെ മൂന്നാം ദിനം 42റണ്‍സില്‍ നിന്നും കളി പുനരാരംഭിച്ച ആന്ധ്രയ്ക്കു ശനിയാഴ്ച ഉച്ചഭക്ഷണത്തിനു പിരിയും മുമ്പെ രണ്ട് വിക്കററുകള്‍ നഷ്ടമായി. ബി. എ സുമന്ത്(90)അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രീകര്‍ ഭരതും(62) പ്രശാന്തുമാ(22)ണ് പുറത്തായത്. സെഞ്ച്വറിയിലേക്ക് കുതിക്കുന്ന സുമന്തിനെ ഷാഹിദിന്റെ പന്തില്‍ റോഹന്‍ പ്രേംക്യാച്ചെടുത്ത് പുറത്താക്കി. ശ്രീകറിന്റെ ഇന്നിംഗ്‌സ് പ്രശാന്തിന്റെ പന്തില്‍ സഞ്ജുസാംസന്റെ കൈയില്‍ അവസാനിച്ചു. ഡി.ബി പ്രശാന്ത്കുമാറിനെ സന്ദീപ് വാരിയര്‍ റണ്ണൗട്ടാക്കി. ശ്രീറാമും(82) എ. എ മുംദറുമാണ്(10) ക്രീസിലുളളത്.

Keywords: Kerala, Thalassery, Cricket, Ranjhi Trophy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق