മുത്തര്‍ നാരായണന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു

മൊറാഴ: കഴിഞ്ഞ ദിവസം നിര്യാതനായ ഒഴക്രോത്തെ മുത്തര്‍ നാരായണന്റെ മൃതദേഹം മാര്യാംഗലം ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു. മൊറാഴയിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നാരായണന്‍ 1946ല്‍ പാര്‍ട്ടിയുടെ ആദ്യമൊറാഴ സെല്ലില്‍ അംഗമായിരുന്നു.
Muthar-Narayanan


മാവിച്ചേരി കേസില്‍ മൂന്നുവര്‍ഷം ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. കല്യാശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതയായ യു.കെ ജാനകിയാണ് ഭാര്യ. മക്കള്‍: ഡോ.വനജ(റിട്ട. അസി. സിവില്‍ സര്‍ജന്‍ ജില്ലാ ആശുപത്രി കണ്ണൂര്‍) സുധാകരന്‍ ( അസി. രജിസ്ട്രാര്‍ സഹകരണവകുപ്പ് ഹൊസ്ദുര്‍ഗ്) ശൈലജ( അധ്യാപിക മൊറാഴ സൗത്ത് എല്‍.പി സ്‌കൂള്‍) മരുമക്കള്‍: ഡോ. ഇ. രാഘവന്‍(റിട്ട. അസി.സിവില്‍ സര്‍ജന്‍കണ്ണൂര്‍ ജില്ലാശുപത്രി) രജിത(ഇരിണാവ്) പി.വി ചന്ദ്രന്‍(റിട്ട. പ്രിന്‍സിപ്പാള്‍ പുളിങ്ങോംഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).

സഹോദരങ്ങള്‍: സരോജിനി, മുകുന്ദന്‍, എം.രാജഗോപാലന്‍, സുരേന്ദ്രന്‍,ലളിത, സുമിത്ര, പരേതയായ മീനാക്ഷി. മുത്തര്‍ നാരായണന്റെ നിര്യാണത്തില്‍ സി.പി. എം സംസ്ഥാന സെക്രട്ടറിയേററംഗം എം.വി ഗോവിന്ദന്‍ അനുശോചിച്ചു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم