തലശ്ശേരി: കോണാര്‍ വയല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് സമനില. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടിയ കേരളത്തിനു മൂന്നും ആന്ധ്രയ്ക്ക് ഒരു പോയന്റും ലഭിച്ചു.
ആദ്യദിനത്തില്‍ സെഞ്ച്വറിയും ഇന്നലെ അര്‍ദ്ധ സെഞ്ച്വറിയും നേടിയ കേരളത്തിന്റെസഞ്ജു വി. സാംസനാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നു വിക്കറ്റിന് 288 എന്നനിലയില്‍ കളി പുനരാരംഭിച്ച ആന്ധ്രയുടെ ഇന്നിംഗ്‌സ് ഉച്ചഭക്ഷണത്തിനു ശേഷം 431ല്‍ അവസാനിച്ചു.
കേരളത്തിനു വേണ്ടി വിനൂപ് മോഹന്‍ നാലും ഷാഹിദ് മൂന്നും പ്രശാന്ത് പരമേശ്വരന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ആന്ധ്രയുടെ ശ്രീരാം(82), അമുല്‍ മജുംദാര്‍(22), ക്യാപ്റ്റന്‍ എ ജി പ്രദീപ്(39), സെയ്ദ് ഷഹാബുദ്ദീന്‍(11), ശിവകുമാര്‍(7), ശങ്കര്‍ റാവു(4), വിജയകുമാര്‍(11) എന്നിവരാണ് പുറത്തായത്. ഏഴു റണ്‍സ് നേടിയ പാഷ പുറത്താവാതെ നിന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റു ചെയ്ത കേരളം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്തു. സഞ്ജു വി സാംസണ്‍(51), വി .എ ജഗദീഷ്(4), നിഖിലേഷ് സുരേന്ദ്രന്‍(12), വിനു മനോഹരന്‍(13), എന്നിവരാണ് ബാറ്റു ചെയ്തത്. പി പ്രശാന്ത് ഏഴു റണ്‍സ് നേടി പുറത്താവാതെ നിന്നു. മത്സരം സമനിലയിലാവുമെന്ന് ഉറപ്പായതോടെ ഇരുടീം ക്യാപ്റ്റന്‍മാരുടെയും സമ്മതത്തോടെ 15 ഓവര്‍ ബാക്കിനില്‍ക്കെ കളി അവസാനിപ്പിക്കുകയായിരുന്നു. കേരളത്തിന്റെ അടുത്ത മത്സരം ഇതേ സ്‌റ്റേഡിയത്തില്‍ ഈമാസം 14 മുതല്‍ 17 വരെ ത്രിപുരയുമായി നടക്കും.
Keywords: Ranji Trophy Cricket, Keralam, Tie, Thalasery, Konarvayal, International, Stadium, Lead, wicket, Andra, Point, First, Century, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

إرسال تعليق