കണ്ണൂര്‍: ജില്ലയെ പഴയകാലത്തെപ്പോലെ പോരാട്ടഭൂമിയാക്കാന്‍ സി. പി. എം ശ്രമിച്ചാല്‍ അതേ നാണയത്തില്‍തന്നെ തിരിച്ചടിക്കുമെന്ന് കെ. സുധാകരന്‍ എം. പി പറഞ്ഞു. കല്ലേറില്‍ തകര്‍ന്ന കണ്ണൂര്‍ ഡി.സി.സി ഓഫീസ് പ്രവര്‍ത്തിക്കുന്ന തത്കാലിക കെട്ടിടം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാറ്റിനും ഒരു പരിധിയുണ്ട്. അതു ലംഘിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. കഴിഞ്ഞ ദിവസം സി. പി. എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് തീക്കൊളളികൊണ്ട് തലചൊറിയരുതെന്നാണ്. എന്നാല്‍ എനിക്കു പറയാനുളളത് തീക്കുന്തം കൊണ്ടുളള കളി വേണ്ടെന്നാണ്. നാലുകുട്ടികളെ കൊണ്ട് ആര്‍ക്കും എന്തും തകര്‍ക്കാന്‍ ശ്രമിക്കും.
ആലപ്പുഴയില്‍ കൃഷ്ണപ്പിളള സ്മാരക മന്ദിരത്തിനു നേരെയുളള ആക്രമത്തെ തുടര്‍ന്നുളള സംഭവവികാസങ്ങള്‍അവിടെ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രിയെ ആക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരം നീക്കമെങ്കില്‍ അക്രമം കൊണ്ടല്ല നിയമപരമായാണ് അതിനെ സി. പി. എം നേരിടേണ്ടെതെന്നും സുധാകരന്‍ പറഞ്ഞു.

Keywords: Kerala, Kannur, CPM, K. Sudhakaran MP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق