നരേന്ദ്രമോഡിയുടെ വികസനം വെറും മുഖംമൂടി: ജയറാം രമേശ്

കണ്ണൂര്‍: നരേന്ദ്രമോഡിയുടെ വികസനം വെറും മുഖംമൂടിയാണെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ് പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസഫര്‍ നഗര്‍ കലാപത്തില്‍ കണ്ടത് മോഡിയുടെ തനിനിറമാണ്. ഗുജറാത്തില്‍ മോഡിയുടെ രാഷ്ട്രീയ ഏകാധിപത്യമാണ് നടക്കുന്നത്. ഞാന്‍, എന്നെ, എനിക്ക് എന്ന വിചാരം മാത്രമാണ് മോഡിക്കുള്ളത്. പദവികളില്‍ മാത്രമാണ് മോഡിക്ക് മോഹം. വാസ്തവത്തില്‍ അദ്ദേഹം ഒരു വട്ടപ്പൂജ്യമായി മാറുകയാണ്.
Jayaram-Ramesh

ജൈവവൈവിധ്യവും ജനജീവിതവും സംരക്ഷിച്ചുകൊണ്ടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുകയുളളൂ. ഞങ്ങളെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കും. ഭൂപരിഷ്‌കരണത്തിന്റെ കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ മാത്രമേ കഴിയൂ. അതു നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇന്ത്യയില്‍ 15 മില്ല്യണ്‍ ജനങ്ങള്‍ ഭൂരഹിതരായിട്ടുണ്ട്. ഇതില്‍ കണ്ണൂരിലെ 11118 പേര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം സര്‍ക്കാര്‍ പതിച്ചു നല്‍കി. ഇതിലൂടെ ഭൂരഹിതരില്ലാത്ത കേരളമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്‌റമത്തില്‍ ഞാന്‍ അപലപിക്കുന്നു. ഇത്തരം അക്രമണങ്ങള്‍ ജനാധിപത്യ കേരളത്തിന് അപമാനമാണ്. കേരളത്തില്‍ തുടര്‍ച്ചയായി അക്‌റമങ്ങള്‍ നടക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. സി.പി.എമ്മും ആര്‍.എസ്.എസും എന്നും അക്‌റമത്തിന്റെ പാതയിലാണ്. ഇങ്ങനെ അക്രമം നടത്തുന്നതിലൂടെ ഇവര്‍ ലക്ഷ്മണരേഖ മറികടക്കുകയാണ് ചെയ്യുന്നത്. അക്‌റമങ്ങളിലൂടെ പ്‌റശസ്തി വര്‍ദ്ധിപ്പിക്കാനാണ് ഇവര്‍ ശ്‌റമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അഹിംസയുടെ പാത പിന്തുടര്‍ന്ന മഹാത്മഗാന്ധിയുടെ പാരന്പര്യമുള്ളപാര്‍ട്ടിയാണ്. കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത് പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങളാണ് കൂടുതല്‍. അതുകൊണ്ട് തന്നെ 2014 ലെ ഇലക്ഷനെ കോണ്‍ഗ്രസ് ഭയക്കുന്നില്ല.

ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമായി അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ രാഷ്ട്രീയം കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു അദ്ദേഹം. നേതൃത്വ ദാരിദ്ര്യം അനുഭവിക്കുന്നത് കൊണ്ടാണ് പട്ടേലിനെ ബി.ജെ.പി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ഇത് വെറും രാഷ്ട്രീയ തട്ടിപ്പ് മാത്രമാണെന്നും ജയറാം രമേശ് പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സുരേന്ദ്രന്‍ മട്ടന്നൂര്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, Narendra Modi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم