തലശ്ശേരി: പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു. മുഴപ്പിലങ്ങാട് അഫ്‌സീനാസില്‍ മഷ്ഹൂദിന്റെ ഭാര്യ റുഖ്‌സാന(25)യാണ് മരിച്ചത്. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നുരോപിച്ച് റുഖ്‌സാനയുടെ ബന്ധുക്കള്‍ ഡോ. ശാന്ത കുമാരിയുടെ തലശ്ശേരി സിറ്റി മെറ്റേണിറ്റി സെന്ററിലെത്തി ബഹളം വെച്ചത്. നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
കഴിഞ്ഞ മാസം 28നാണ് റുഖ്‌സാനയെ പ്രസവത്തിനായി സിറ്റി മെറ്റേണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് വൈകുന്നേരം പ്രസവം നടന്നു. ഇതില്‍ പിന്നീട് യുവതിക്ക് മൂത്ര തടസമനുഭവപ്പെട്ടു. ഇതിന് ട്യൂബ് ചികിത്സയാണ് നല്‍കിയത്. രണ്ടുദിവസം കഴിഞ്ഞതോടെ നെഞ്ചുവേദനയും അനുഭവപ്പെട്ടു തുടങ്ങി. ഗ്യാസിന്റെ ഉപദ്രവമാണെന്ന് ഡോക്ടര്‍ പറഞ്ഞതത്രെ. ഇതിനുള്ള മരുന്നും നല്‍കിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞതോടെ റുഖ്‌സാനയ്ക്ക് അസ്വാസ്ഥ്യം കൂടി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് കണ്ണൂരിലെ കൊയിലി ആശുപത്രിയില്‍ കൊണ്ടുവന്നു.
എന്നാല്‍ രോഗം ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിയാരത്ത് മൂന്നുദിവസം വെന്റിലേറ്ററിലായിരുന്നു. അസുഖം ഭേദപ്പെട്ട് വരുന്നതിനിടയില്‍ ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ റുഖ്‌സാനയുടെ ബന്ധുക്കളെത്തി മെറ്റേണിറ്റി ആശുപത്രിയിലെ ഡോക്ടറുമായി വാക്കേററം നടത്തുകയായിരുന്നു. എന്നാല്‍ തന്റെ ചികിത്സയില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍ വിശദീകരിച്ചു.

Keywords: Kerala, Kannur, Delivery, Thalassery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق