കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സ്വകാര്യസ്ഥാപനങ്ങളും തുറന്നില്ല.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് എത്തിയത്. ഇരുനൂറോളം ജീവനക്കാരുള്ള കലക്ടറേറ്റില്‍ ഹാജരായത് 15 ശതമാനം ജീവനക്കാര്‍ മാത്രം. സ്വകാര്യബസ്സുകളും കെ.എസ്.ആര്‍.ടി.സിയും ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ജില്ലയിലെ കണ്ണൂര്‍ ഉള്‍പ്പെടെയുളള ജില്ലയിലെ പ്രധാനനഗരങ്ങള്‍ വിജനമായി.
ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ റെയിവെ സ്‌റ്റേഷനുകളില്‍ ട്രെയിനിറങ്ങിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു. ഹോട്ടലുകള്‍ പോലും തുറക്കാതിരുന്നതിനാല്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ഇവര്‍ ബുദ്ധിമുട്ടി.
ജി.യിലെ വാണിജ്യവ്യവസായ മേഖലയെയും ഹര്‍ത്താല്‍ സാരമായി ബാധിച്ചു. ശബരിമല തീര്‍ഥാടകരെയും പാല്‍, പത്രം, ആശുപത്രി എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അനിഷ്ടസംഭവങ്ങളുണ്ടാവാനുളള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും നഗരങ്ങളിലും സായുധ പോലിസിനെ വിന്യസിച്ചിരുന്നു. മലയോര മേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരുന്നത്. പ്രധാന നഗരങ്ങളില്‍ പൊലീസ് പിക്കറ്റിംഗും പട്രോളിംഗും ഏര്‍പ്പെടുത്തിയിരുന്നു.
ജില്ലയിലെ വനം വകുപ്പ് ഓഫിസുകള്‍ക്ക് പ്രത്യേക സുരക്ഷ സജ്ജീകരിച്ചിരുന്നു. മട്ടന്നൂര്‍, തലശേരി, ചക്കരക്കല്‍, ഇരിട്ടി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, പയ്യന്നൂര്‍, പഴയങ്ങാടി, കൂത്തുപറമ്പ, മാതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.കണ്ണൂരില്‍ നടന്ന പ്രകടനത്തിന് സി. പി. എം സംസ്ഥാനകമ്മിറ്റിയംഗം കെ.കെ രാഗേഷ്, കണ്ണൂര്‍ ഏരിയാസെക്രട്ടറി എന്‍. ചന്ദ്രന്‍, ഒ.കെ വിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, Harthal, Strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق