ഉമ്മന്‍ചാണ്ടിക്കുനേരേ അക്രമം: 9 സിപിഎം പ്രവര്‍ത്തകരെ കൂടി അറസ്റ്റു ചെയ്തു

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരേ കണ്ണൂരിലുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഒന്‍പത് സിപിഎം പ്രവര്‍ത്തകരെ കൂടി അറസ്റ്റു ചെയ്തു. പിണറായി പുതിയപുരയില്‍ അബ്ദുര്‍ റഹീം(38), ധര്‍മടം ചിറമ്മല്‍ എം.സി. സുരേഷ്(49), ചാലാട് കരിയില്‍ പാലത്തെ അനന്തകൃഷ്ണന്‍(62), കടലായി അവേരയിലെ കെ. ജിതിന്‍(27), കണ്ണോത്തും ചാലിലെ സി.വി. ചന്ദ്രശേഖരന്‍(58), ചേലോറ മതുക്കോത്ത് വലിയപറമ്പത്ത് കുട്ടികൃഷ്ണന്‍(59), തലശേരി നെട്ടൂര്‍ മണ്ണയാട് സ്വദേശികളാ കെ. ഷാജി(42), കുനിയില്‍ നിരൂപ് കുമാര്‍(29), കണ്ണൂര്‍ പുഴാതി ചിറക്കലിലെ എ. ഷിജു (33) എന്നിവരാണ് അറസ്റ്റിലായത്.
arrest

കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 73 ആയി. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത മററുളളവരെ കണ്ടെത്താനായി പൊലിസ് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുടെയും പരിശോധന തുടരുകയാണ്. എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം.എല്‍.എമാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് സൂചന.

Keywords: Kerala, Kannur, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم