അമൃതാനന്ദമയിയെ പുകഴ്ത്തിയ കെ.വത്സല പിണറായില്‍ പാര്‍ട്ടി പത്രത്തിന്റെ പരിപാടിയില്‍

പിണറായി: മാതാ അമൃതാനന്ദമയിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് പുരോഗമന കലാസാഹിത്യ സംഘം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ച എഴുത്തുകാരി കെ.വത്സല. പിണറായി എ.കെ.ജി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ട്ടി പത്രം നടത്തിയ ജില്ലാതല ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യാനെത്തി. വിവാദവിഷയങ്ങള്‍ സ്പര്‍ശിക്കാതെയാണ് വത്സല ഉദ്ഘാടന പ്രസംഗം നടത്തിയത്. കഴിഞ്ഞ ദിവസം മാതാ അമൃതാനന്ദമയിയെ പുകഴ്ത്തി കൊണ്ട് ഒരു പ്രമുഖദിനപത്രത്തില്‍ പു.ക.സ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ കെ.വത്സല എഴുതിയ ലേഖനം ഏറെ ചര്‍ച്ചയായിരുന്നു.

പു.ക.സ കാസര്‍കോട് ജില്ലാപ്രസിഡന്റും സാഹിത്യ നിരൂപകനുമായ ഇ.പി രാജഗോപാലന്‍ കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ കെ.വത്സലയെ രൂക്ഷമായി വിമര്‍ശിക്കുകയും താന്‍ വത്സലയുടെ പുസ്തകത്തിന് എഴുതിയ അവതാരിക പിന്‍വലിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സംഘം നേതാക്കളായ വി. എന്‍ മുരളിയും, പി.വി.കെ പനയലും വത്സലയ്‌ക്കെതിരെ രോഷം പ്രകടിപ്പിച്ചു.
Valsala, Writer

എന്നാല്‍ രാജഗോപാലന്‍ തനിക്കെതിരെ തിരിയുന്നത് എലി മല തുരക്കുന്നതുപോലെയാണ് വത്സല പരിഹസിക്കുകയുണ്ടായി. മാത്രമല്ല അമൃതാനന്ദമയിയെകുറിച്ചുളള തന്റെ അഭിപ്രായത്തിന് മാററമില്ലെന്നും വത്സല പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വത്സലപാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം നാട്ടില്‍ പാര്‍ട്ടി പത്രം നടത്തിയ പരിപാടിയില്‍ ഉദ്ഘാടകയായെത്തിയത്.

വത്സലയുടെ ലേഖനത്തെ കുറിച്ച് വിമര്‍ശനമുണ്ടെങ്കിലും അവര്‍ ഇപ്പോഴും ഇടതുപക്ഷ സഹയാത്രികതന്നെയാണെന്നാണ് ഇതിനു വിശദീകരണമായി ജില്ലയിലെ ഒരു സി. പി. എം നേതാവ് പ്രതികരിച്ചു.

Keywords: Kerala, Kannur, Amrita, K. Vathsala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم