വൈക്കം വിജയലക്ഷ്മി കണ്ണൂരിലെ സംഗീതാസ്വാദകരുടെ മനം കവര്‍ന്നു

കണ്ണൂര്‍: അച്ഛന്‍ തീര്‍ത്ത ഒറ്റകമ്പി വീണയില്‍ നാദവിസ്മയം തീര്‍ത്ത് സിനിമാപിന്നണിഗായിക വൈക്കം വിജയലക്ഷ്മി കണ്ണൂരിലെ സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ മുനീശ്വരന്‍ കോവിലില്‍ നടന്ന സംഗീതകച്ചേരിയിലാണ് അച്ഛന്‍ തീര്‍ത്ത ഒററകമ്പി വീണയില്‍ വിജയലക്ഷ്മി സംഗീതമഴ പെയ്യിച്ചത്.

ഇലക്ട്രി ഫൈ ചെയ്ത ഗായത്രീവീണയില്‍ മൂകാംബിക ദേവി ജഗദംബികേയടക്കം ഒട്ടേറെ കീര്‍ത്തനങ്ങള്‍ വിജയലക്ഷ്മി ഗായത്രി വീണയില്‍ വായിച്ചു. ഷഹാനുരാഗത്തില്‍ കരുണിന്‍പാ എന്ന കീര്‍ത്തനമാലപിച്ചുകൊണ്ടാണ് സെല്ലുലോയ്ഡ് എന്നചിത്രത്തിലൂടെ സംഗീതാസ്വദകരുടെ മനംകവര്‍ന്ന വൈക്കം വിജയലക്ഷ്മി സംഗീതകച്ചേരിയാരംഭിച്ചത്.ഹംസധ്വനിരാഗത്തില്‍ മഹാഗണപതയേയും കല്യാണ വസന്തരാഗത്തില്‍ സംഗീത ദേവതേ സരസ്വതി എന്ന കീര്‍ത്തനവും വിജയലക്ഷ്മി ആലപിച്ചു. എടപ്പാള്‍സച്ചിന്‍( മൃദംഗം) വയലിന്‍(ഗോകുല്‍ദാസ്) ഘടം(രഘു) എന്നിവരും കച്ചേരിയില്‍ പങ്കെടുത്തു.
Muneesweran-Covil


Keywords: Kerala, Kannur, Vijayalakshmi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.









Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post