പഴശ്ശി പദ്ധതി പ്രദേശത്ത് കിടങ്ങുകള്‍ കുഴിച്ച് മണല്‍ കടവുകള്‍ അടച്ചു

ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ മണല്‍കടത്ത് തടയുന്നതിന്റെ ഭാഗമായി കിടങ്ങുകള്‍ കുഴിച്ച് മണല്‍ കടവുകള്‍ അടച്ചു. പഴശ്ശി പദ്ധതിപ്രദേശത്തെ മണലെടുപ്പ് കലക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ നിരോധിച്ചതിനെ തുടര്‍ന്ന് കടവുകളില്‍ നിന്ന് അനധികൃതമായി മണലെടുക്കുന്നത് തടയുന്നതിന്റെ ഭാഗമായി കീഴൂര്‍ ചാവശേരി, പായം, പടിയൂര്‍ എന്നീ വില്ലേജുകളിലെ മണലെടുക്കുന്ന കടവുകളിലേക്കുളള റോഡുകള്‍ ജെ.സി.ബി ഉപയോഗിച്ച് കിടങ്ങുകള്‍ കുഴിച്ച് അധികൃതര്‍ അടച്ചു.

മണല്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പാസില്‍ വ്യാപകമായ വെട്ടിപ്പ് നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് കലക്ടര്‍ മണലെടുക്കുന്നത് നിരോധിച്ചത്. ഒരു പാസ് മുഖേനെ ഇരപത്തിയഞ്ചോളം വരെ ലോഡ് മണല്‍കടത്തുന്നതായി കണ്ടെത്തിയിരുന്നു. പാസില്‍ വ്യാപകമായ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് പാസ് കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെതിരെ നടപടിക്ക് കലക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
sand

പദ്ധതി പ്രദേശങ്ങളില്‍ നിന്ന് അനധികൃതമായി മണല്‍കയററി കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.

പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ അടച്ച് മണലെടുക്കുന്നത് തടയുന്നതിനും നീക്കമാരംഭിച്ചിട്ടുണ്ട്. മണല്‍കടത്ത് തടയാന്‍ ഇരിട്ടി പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇരിട്ടി പുഴയില്‍ നിന്ന് മണല്‍ കയറ്റി പോവുകയായിരുന്ന ഒരു മിനിലോറി ഇരിട്ടി പൊലീസ് പിടികൂടി. ലോറി െ്രെഡവര്‍ ഓടിരക്ഷപ്പെട്ടു. ഇതേ സമയം മണലെടുപ്പ് നിരോധനത്തിന്റെ മറവില്‍ പുഴയില്‍ നിന്ന് വ്യാപകമായി തലച്ചുമടായി മണല്‍ കൊണ്ടുപോകുന്നുണ്ട്. അതിരാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മണല്‍കടത്തിനായി ഇറങ്ങുന്നത്. പഴശിയില്‍ മണലെടുപ്പ് നിരോധിച്ചതോടെ ജില്ലയില്‍ മണല്‍ വിലയും കുത്തനെ ഉയരാനുളള സാദ്ധ്യത നിലനില്‍ക്കുകയാണ്.

Keywords: Kerala, Kannur, Iritty, Sand, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم