കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമം: എസ്.ഐയടക്കമുളള മൂന്നുപ്രതികളെ റിമാന്‍ഡ് ചെയ്തു

മട്ടന്നൂര്‍: കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ എസ്.ഐയടക്കമുളള മൂന്നുപ്രതികളെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Kerala, Kannur, SI, Police, remanded, Malayalam News, National News, Kerala News
ഈ സംഘവുമായി ഉളിയില്‍ സ്വദേശി ഷരീഫിനും മറെറാരാള്‍ക്കും ബന്ധമുളളതായി അന്വേഷണഉദ്യോഗസ്ഥനായ സി. ഐ കെ.വി വേണുഗോപാല്‍ പറഞ്ഞു.

കോഴിക്കോട് കൊടുവളളി സ്വദേശിയായ മുനീറില്‍ നിന്നും പണം തട്ടിയതിനാണ് കുടിയാന്‍മല ഗ്രേഡ് എസ്. ഐ ഉളിയില്‍ തെക്കന്‍ പൊയിലിലെ ഗോപാലന്‍(50) കാരക്കുന്നിലെ കെ.രജീഷ്(30) കെ.കെ വിജേഷ(28) എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയോടെ പിടിയിലായത്.

ഇതേ സംഘം തന്നെ കഴിഞ്ഞ ദിവസം പണവുമായി ബസില്‍ പോകുന്നതിനിടെ ചാവശേരി സ്വദേശി അഷ് റഫിനെ പിന്തുടര്‍ന്നിരുന്നു.പേരാവൂരില്‍ നിന്നും രണ്ടു പൊലീസുകാരടങ്ങുന്ന സംഘം അഷ് റഫിനെ തടഞ്ഞ് നാലുലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.പൊലീസ് സ്‌റ്റേഷനിലേക്കെന്നു പറഞ്ഞ് കാറില്‍ അഷ് റഫിനെ കയററാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

Kerala, Kannur, SI, Police, remanded, Malayalam News, National News, Kerala Newsഇതിനുശേഷം സംഘാംഗങ്ങള്‍ തന്നെ പേരാവൂര്‍ പൊലീസില്‍ വിവരമറിയിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രേഖയില്ലാത്ത പണം തട്ടിയാല്‍ അവകാശികള്‍ പൊലീസില്‍ പരാതി നല്‍കാറില്ല. സംഘത്തില്‍ പൊലീസുകാരുളളതിനാല്‍ പ്രതികള്‍ പലപ്പോഴും രക്ഷപ്പെടാറാണ് പതിവ്.

Keywords: Kerala, Kannur, SI, Police, remanded, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم