കണ്ണൂര്‍: സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാനുളളസമയപരിധി കഴിഞ്ഞതോടെ ബസുകള്‍ പലതും സര്‍വീസ് നിര്‍ത്തി. കണ്ണൂര്‍-തളിപ്പറമ്പ് റൂട്ടിലാണ് നിരവധി ബസുകള്‍ സര്‍വീസ് നിര്‍ത്തിയത്. ഇതുരൂക്ഷമായ യാത്രാക്ലേശത്തിന് ഇടയാക്കി.
തളിപ്പറമ്പ്, തലശേരി, കണ്ണൂര്‍ മേഖലകളിലാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിവരുന്നത്. പലബസുകളിലും ഇതു സ്ഥാപിച്ചിരുന്നില്ല. കേടായ സ്പീഡ് ഗവേണറുകള്‍ സര്‍വീസ് സെന്ററുകളിലെ തിരക്കുകാരണം മിക്ക ബസുകള്‍ക്കും നന്നാക്കി കിട്ടിയിട്ടുമില്ല. ഇതുകാരണമാണ് സ്വകാര്യബസുകള്‍ തത്കാലികമായി ഓട്ടം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമായത്.
ഒരാഴ്ച മുമ്പ് സര്‍വീസ് സെന്ററുകളില്‍ കയറ്റിയ ബസുകള്‍ക്കു പോലും സ്പീഡ് ഗവേണറുകള്‍ ഘടിപ്പിച്ചുകിട്ടിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഷൊര്‍ണ്ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസ് താറുമാറായതും യാത്രക്കാരെ വലച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചാണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق