കണ്ണൂര്‍: പ്രവാസി വ്യവസായി അബ്ദുല്‍ സലാംഹാജിയെ വധിച്ച കേസില്‍ അവസാനപ്രതിയും അറസ്റ്റില്‍. കണ്ണൂര്‍ എടചൊവ്വ പുളിയാങ്കോട് വീട്ടില്‍ സി.നിമിത്താ(24)ണ് പിടിയിലായത്. മലപ്പുറം പാണ്ടിക്കാട് തോലക്കല്‍ ക്രഷറില്‍വച്ചാണ് നിമിത്തിനെ നീലേശ്വരം സി.ഐ.ടി.എന്‍ സജീവന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തതത്.
ഈ കേസില്‍ പിടിയിലാകാനുളള അവസാന പ്രതിയാണ് നിമിത്ത്. കഴിഞ്ഞ ആഗസ്ത് നാലിനാണ് സലാംഹാജി കൊല്ലപ്പെടുന്നത്. കൊലപാതകത്തിനു ശേഷം യു.പി, അലഹബാദ് എന്നിവടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ നിമിത്ത് ഏതാനും ആഴ്ചമുമ്പാണ് മലപ്പുറത്ത് എത്തിയത്. അവിടെ ഒരുക്രഷറില്‍ ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റ്.
കേസില്‍ നേരത്തെ അറസ്റ്റിലായ ചങ്ങരംകുളത്ത് അമീര്‍, ജസീര്‍ എന്നിവരുടെ സുഹൃത്താണ് നിമിത്ത്. സലാംഹാജിയെ കൊല്ലാന്‍ തൃക്കരിപ്പൂരിലെ വീടിനകത്ത് കയറിയ അഞ്ചംഗ സംഘത്തില്‍ നിമിത്തുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പാലക്കാട് നെന്‍മാറ, ചങ്ങരംകുളം എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നതിനിടെയാണ് അമീറുംജസീറുമായി പരിചയപ്പെടുന്നത്. കണ്ണൂര്‍ ചൊവ്വയിലെ ഗ്യാസ് ഗോഡൗണിലും നിമിത്ത് ജോലി ചെയ്തിരുന്നു. നിമിത്തിനെ തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കുമെന്ന് സി.ഐ സജീവന്‍ പറഞ്ഞു.
Related News:
ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق