നിരോധനം ലംഘിച്ച് കടല്‍മണല്‍ കടത്താനുള്ള നഗരസഭാ അധികൃതരുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു

കണ്ണൂര്‍: നിരോധനം ലംഘിച്ച് കടല്‍മണല്‍ കടത്താനുള്ള നഗരസഭാ അധികൃതരുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പോലിസ് കേസെടുക്കാതെ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 11.30ഓടെ കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിനു സമീപം പഴയ കടപ്പുറത്താണ് സംഭവം. ഒരു എസ്‌കവേറ്ററും ഒരു ടിപ്പര്‍ ലോറിയുമാണ് അംബാസിഡര്‍ കാറില്‍ നഗരസഭാ ജീവനക്കാരും കരാറുകാരനും മണല്‍കടത്താനെത്തിയത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണല്‍ ടിപ്പറിലേക്ക് കയറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ഇത് ചോദ്യംചെയ്യുകയും തടയുകയുമായിരുന്നു.വിവരമറിഞ്ഞ് സിറ്റി എ.എസ്.ഐയുടെ നേതൃത്വത്തില്‍ പോലിസ് സംഘമെത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Sand

കെ.എ..13.ക്യു.8126 ടിപ്പര്‍ ലോറി, കെ.എല്‍13.എം.6385 എസ്‌കവേറ്റര്‍, കെ.എ..13.ക്യു.8922 വെളുത്ത അംബാസിഡര്‍ കാര്‍ എന്നിവയാണ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയത്. ടിപ്പറില്‍ മണലുമുായിരുന്നു. കാറിനു നഗരസഭയുടെ ബോര്‍ഡ് പതിച്ചിട്ടുണ്ട്.

നഗരസഭയുടെ രു ജീവനക്കാരും ഒരു കരാറുകാരനുമാണ് കൂടെയുായിരുന്നത്. എന്നാല്‍ സ്‌റ്റേഷനിലെത്തിച്ച വാഹനങ്ങള്‍ മണിക്കൂറുകള്‍ക്കു ശേഷം വിട്ടയക്കുകയായിരുന്നു. കണ്ണൂര്‍ സ്‌റ്റേഡിയം പരിസരത്ത് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സ്വാതന്ത്ര്യ സമര സുവര്‍ണ ജൂബിലി സ്മാരകത്തിന്റെ പരിസരങ്ങളില്‍ വിതറാനാണ് മണല്‍ കടത്തിയതെന്നാണു സൂചന. വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് നഗരസഭാ അധികൃതര്‍ പോലിസിനെ സ്വാധീനിച്ച് കേസൊതുക്കിയെന്നാണ് ആരോപണം. പൊതു ആവശ്യത്തിനു വേിയാണ് മണലെടുക്കാന്‍ ശ്രമിച്ചതെന്നും അതിനാലാണ് കേസെടുക്കാതെ വാഹനങ്ങള്‍ വിട്ടുനല്‍കിയതെന്നും സിറ്റി പോലിസ് അറിയിച്ചു.

Keywords: Kerala, Kannur, Lorry, Blocked, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم