ഉളിക്കല്‍: സി.പി.എമ്മിന്റെ സമരം മൂക്കുമുറിച്ച് ശകുനംമുടക്കും പോലെയാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന ജില്ലാ വികസന സന്ദേശ യാത്രയുടെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിന്റെ സമാപനം സമ്മേളനം ഉളിക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ താഴെയിറക്കാന്‍ സി.പി.എം നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടുകയാണ്. ആയിരങ്ങളെ അണി നിരത്തി രാപകല്‍ സമരം നടത്തിയിട്ട് എന്തായി. ഒരു ദിവസം കൊണ്ടു പൊളിഞ്ഞു. പിന്നെ തലസ്ഥാനവും വൃത്തിഹീനമാക്കിയതല്ലാതെ കേരളത്തില്‍ഒന്നും സംഭവിച്ചില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടിയല്ല സി.പി.എം സമരം നടത്തുന്നത്. പ്രതികള്‍ക്ക് വേണ്ടിയാണ്. അതിന്റെ ഉദാഹരണമാണ് ടി.പി വധത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം കഷ്ടപ്പെടുന്നത്. പങ്കാളിത്ത പെന്‍ഷന്‍ സമരത്തില്‍ കേരളത്തില്‍ ചോരപ്പുഴ ഒഴുക്കും എന്നുപറഞ്ഞവര്‍ക്ക് ഒരു കണ്ണീര്‍ പുഴപോലും ഓഴുക്കാന്‍ സാധിച്ചില്ലെന്നും ഹസന്‍പറഞ്ഞു.
'സൂര്യതാപം എറ്റ് വാടിപ്പോയവരാണ് സി.പി.എം'
സൂര്യതാപം എറ്റ് വാടിപ്പോയവരാണ് സി.പി.എമ്മു കാരെന്ന് അഡ്വ: ടി.സിദ്ദിഖ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി തടയാന്‍ പോയ സി.പി.എം നേതാക്കള്‍ വെയില്‍ കൊണ്ടപ്പോള്‍ തളര്‍ന്നു പോയത് കേരള ജനത കണ്ടതാണ് പിന്നെങ്ങനെ ഇവര്‍ ഒരു സമരം വിജയിപ്പിക്കും. സംശയത്തിന്റെ നിഴലില്‍ സി.പി.എമ്മും ചില മാദ്ധ്യമങ്ങളും മുഖ്യമന്ത്രിയെ വേട്ടയാടുന്നു. സ്വന്തക്കാര്‍ക്ക് ഭൂമി നല്‍കിയ അച്യുതാനന്ദനാണ് മുഖ്യമന്ത്രിക്കെതിരെ സമരം നയിക്കുന്നത് തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്കാണ് ഈ സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് ഇവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ മുന്‍പിട്ടിറങ്ങും ജനസമ്പര്‍ക്കപരിപാടിയിലൂടെ ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് സ്വാന്തനമേകിയതെന്നു സിദ്ദിഖ് പറഞ്ഞു.
ഉളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ:ടി.എ ജെസ്റ്റ്യന്‍ അദ്ധ്യഷനായിരുന്നു. ടി സിദിഖ്,സതിശന്‍ പാച്ചേനി കെ സുരേന്ദ്രന്‍, മാര്‍ട്ടി. ജോര്‍ജ്ജ് വി.എ നാരയണന്‍,സുരേഷ് ബാബു ഇളയാവൂര്‍,സജിവ് മറോളി,കെ.സി കടമ്പുരാന്‍, ചന്ദ്രന്‍ തി.ങ്കരി, പി.സി.ഷാജി കമല്‍ജിത്ത്,റഷിദ് കൗവ്വായി,മുഹമ്മദ് ബ്ലാത്തുര്‍, ബേബി തോലാനി,ബെന്നി തോമസ്, ചാക്കോ പാലക്കലോടി ലിസി ചാലില്‍ തുങ്ങയവര്‍ സംസാരിച്ചു.
സര്‍ക്കാരിനെ താഴെയിറക്കാന്‍ സി.പി.എം നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടുകയാണ്. ആയിരങ്ങളെ അണി നിരത്തി രാപകല്‍ സമരം നടത്തിയിട്ട് എന്തായി. ഒരു ദിവസം കൊണ്ടു പൊളിഞ്ഞു. പിന്നെ തലസ്ഥാനവും വൃത്തിഹീനമാക്കിയതല്ലാതെ കേരളത്തില്‍ഒന്നും സംഭവിച്ചില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടിയല്ല സി.പി.എം സമരം നടത്തുന്നത്. പ്രതികള്‍ക്ക് വേണ്ടിയാണ്. അതിന്റെ ഉദാഹരണമാണ് ടി.പി വധത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം കഷ്ടപ്പെടുന്നത്. പങ്കാളിത്ത പെന്‍ഷന്‍ സമരത്തില്‍ കേരളത്തില്‍ ചോരപ്പുഴ ഒഴുക്കും എന്നുപറഞ്ഞവര്‍ക്ക് ഒരു കണ്ണീര്‍ പുഴപോലും ഓഴുക്കാന്‍ സാധിച്ചില്ലെന്നും ഹസന്‍പറഞ്ഞു.
'സൂര്യതാപം എറ്റ് വാടിപ്പോയവരാണ് സി.പി.എം'
സൂര്യതാപം എറ്റ് വാടിപ്പോയവരാണ് സി.പി.എമ്മു കാരെന്ന് അഡ്വ: ടി.സിദ്ദിഖ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി തടയാന്‍ പോയ സി.പി.എം നേതാക്കള്‍ വെയില്‍ കൊണ്ടപ്പോള്‍ തളര്‍ന്നു പോയത് കേരള ജനത കണ്ടതാണ് പിന്നെങ്ങനെ ഇവര്‍ ഒരു സമരം വിജയിപ്പിക്കും. സംശയത്തിന്റെ നിഴലില്‍ സി.പി.എമ്മും ചില മാദ്ധ്യമങ്ങളും മുഖ്യമന്ത്രിയെ വേട്ടയാടുന്നു. സ്വന്തക്കാര്‍ക്ക് ഭൂമി നല്‍കിയ അച്യുതാനന്ദനാണ് മുഖ്യമന്ത്രിക്കെതിരെ സമരം നയിക്കുന്നത് തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്കാണ് ഈ സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് ഇവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ മുന്‍പിട്ടിറങ്ങും ജനസമ്പര്‍ക്കപരിപാടിയിലൂടെ ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് സ്വാന്തനമേകിയതെന്നു സിദ്ദിഖ് പറഞ്ഞു.
Keywords: Kerala, Kannur, Ulikkal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق