അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മദ്യലഹരിയില്‍ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു

തളിപ്പറമ്പ്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മദ്യലഹരിയില്‍ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. തളിപ്പറമ്പ് ബി. ഇ. എം. പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ശ്രീകണ്ഠാപുരം നെടുമുണ്ട സ്വദേശിയുമായ പത്തുവയസുകാരനാണ് വൈദ്യുതി വയര്‍ കൊണ്ട് ക്രൂരമര്‍ദ്ദനത്തിനിരയായത്.

കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ട് പ്രധാന അധ്യാപകന്‍ ഭാര്‍ഗവനാണ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനുകാരും സ്‌കൂള്‍ അധികൃതരുംകുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. കുട്ടിയുടെ വീട്ടില്‍ സംഭവം അന്വേഷിക്കാനെത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് അവിടെയുളളദയനീയ സാഹചര്യം കണ്ട് മടങ്ങേണ്ടി വന്നു. ചെററക്കുടിലിലാണ് കുടുംബം താമസിക്കുന്നത്.
Attack

കൂലിപ്പണിക്കാരനായി അച്ഛന്‍ സ്ഥിരം മദ്യപാനിയാണ്. വിദ്യാര്‍ത്ഥിയുടെ ഒരു സഹോദരി പ്‌ളസ്ടൂവിന് പഠിക്കുകയാണ്. അച്ഛന്റെ മര്‍ദ്ദനം കാരണം മറെറാരു സഹോദരി ബന്ധുവീട്ടിലാണ് താമസം. അച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇയാള്‍ക്കെതിരെ നടപടിയെടുത്താല്‍ കുടുംബം പട്ടിണിയിലാകുമെന്ന് കരുതി അധികൃതര്‍ നടപടി സ്വീകരിക്കാതെ മടങ്ങി. ശ്രീകണ്ഠാപുരം പൊലീസ് ഇയാളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീതു ചെയ്തിട്ടുണ്ട്.

Keywords: Kerala, Kannur, Thaliparamba, Father, Son, attack, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم