പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ കുത്തിയിരുപ്പ് സമരം

പരിയാരം: ശമ്പളം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച കുത്തിയിരുപ്പ് സമരം നടത്തി. രണ്ടുമണിക്കൂറോളമാണ് അക്കാദമി ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. കഴിഞ്ഞ ദിവസം എ.സി. എം. ഇയിലെ ജീവനക്കാര്‍ നടത്തിയ കുത്തിയിരുപ്പിന്റെ തുടര്‍ച്ചയായിട്ടാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസം ഡോക്ടര്‍മാരൊഴികെയുളള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നുവെങ്കിലും പഞ്ചിംഗിന് വിസമ്മതിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. ഒടുവില്‍ 20 ദിവസത്തെ ശമ്പളം നല്‍കാമെന്നു പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന് കീഴിലുളള ഡോക്ടര്‍മാര്‍ക്ക് പഞ്ചിംഗ് കര്‍ശനമാക്കിയത് ശമ്പള പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണെന്ന് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ഡയരക്ടര്‍ ഡോ. ബി രാധാകൃഷ്ണന്‍ അറിയിച്ചു.

ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പരിയാരത്തെ ഡോക്ടര്‍മാരുടെ ഏകസംഘടനയായ ആംസ്റ്റയു മായി മാനേജുമെന്റ് ചര്‍ച്ച ചെയ്തിരുന്നു. സെപ്തംബര്‍ 20 മുതല്‍ പഞ്ചിംഗ് ചെയ്യണമെന്നും പഞ്ചിംഗ് മുഖേനയുളള ഹാജര്‍ അനുസരിച്ചായിരിക്കും ശമ്പളം നിര്‍ണ്ണയിക്കുകയെന്നും തീരുമാനിച്ചതാണ്. ഡോക്ടര്‍മാരുടെ സംഘടനയുടെ അഭിപ്രായംകൂടി മാനിച്ചാണ് ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ശമ്പളനിരക്കില്‍ പരിയാരത്ത് ശമ്പ ളം പുതുക്കിനിശ്ചയിച്ചത്. ശമ്പളപരിഷ്‌ക്കരണത്തിന്റെ ഭാഗമായി ആംസ്റ്റ്യു പ്രതിനിധി കള്‍ ഒപ്പിട്ട വ്യവസ്ഥപ്രകാരം തന്നെ പഞ്ചിംഗ് നിര്‍ബന്ധമാക്കിയിരുന്നു. സ്വകാര്യപ്രാക്ടീസും നിരോധിച്ചതാണ്. ഡോക്ടര്‍മാരുടെ സംഘടന അംഗീകരിച്ച് ഒപ്പിട്ട വ്യവസ്ഥപ്രകാരം ബയോമെട്രിക് പഞ്ചിംഗ് സംവിധാനവുമായി
Doctor

സഹകരിക്കാത്ത ഡോക്ടര്‍മാരുടെ ശമ്പളമാണ് പരിയാരത്ത് തടഞ്ഞുവെച്ചത്. ഡോക്ടര്‍മാരുമായി ഉള്‍പ്പടെ ചര്‍ച്ചചെയ്ത് സ്ഥാപനത്തില്‍ കൊണ്ടുവന്ന പരിഷ്‌കാരത്തെ മാനിക്കാന്‍ ചില ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ലെന്നും ഡോ. ബി രാധാകൃഷ്ണന്‍ പത്രകുറിപ്പില്‍ പറഞ്ഞു.

Keywords: Kerala, Kannur, Doctor,Strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم