കുറഞ്ഞ വിലയ്ക്കു മൊബൈല്‍; നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

മട്ടന്നൂര്‍: വിദേശത്തു നിന്നും കുറഞ്ഞ വിലയ്ക്കു മൊബൈല്‍ ഫോണ്‍ എത്തിച്ചു നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലുമുളള കച്ചവടക്കാര്‍ക്കാണു പണം നഷ്ടമായത്.

ഗള്‍ഫില്‍ നിന്നും സാംസഗ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍ കുറഞ്ഞ വിലയ്‌ക്കെത്തിച്ച് നല്‍കുമെന്ന് പറഞ്ഞാണ് തട്ടിപ്പുസംഘം കച്ചവടക്കാരെ പരിചയപ്പെടുന്നത്. കടക്കാരില്‍ വിശ്വാസമുണ്ടാക്കുന്നതിനായി സംഘം ടൗണിലെ ഏതാനും കടകളില്‍കുറഞ്ഞ വിലയ്ക്കു മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
phone


മട്ടന്നൂര്‍ ടൗണിലെ ഒരാളെ സംഘം സമീപിക്കുകയും 50 ലക്ഷം രൂപ ബിസിനസില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിക്കുകയും ചെയ്തു. കുറഞ്ഞവിലയ്ക്കാണ് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതെന്ന് സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞ ഇയാള്‍ 30ലക്ഷം രൂപ സംഘത്തിനു കൈമാറി. പലരില്‍ നിന്നും വായ്പ വാങ്ങിയാണ് പണം നല്‍കിയത്രെ. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൊബൈല്‍ ഫോണ്‍ എത്തിച്ചുകിട്ടാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പിന് ഇരയായ മററുരണ്ടു പേര്‍ കൂടി മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kerala, Kannur, Mattannur, Mobile, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم