കണ്ണൂര്‍: സമവായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ആയിക്കര ഓപണ്‍ മാര്‍ക്കറ്റില്‍ ശനിയാഴ്ച മുതല്‍ മത്സ്യവില്‍പ്പന പുനരാരംഭിക്കാന്‍ ആയിക്കര ഫിഷ് മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ എജന്റ്‌സ് അസോസിയേഷന്‍ സംയുക്ത യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച നടന്ന വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ആയിക്കര പാലത്തിനു സമീപം കഴിഞ്ഞ രണ്ടുദിവസമായി നടത്തിവരുന്ന സത്യാഗ്രഹവും പിന്‍വലിച്ചിട്ടുണ്ട്.
മാര്‍ക്കറ്റില്‍ നിന്നും മത്സ്യകച്ചവടക്കാരെ ഒഴിപ്പിച്ച നഗരസഭാ നടപടിക്കെതിരെ ഫിഷ് മര്‍ച്ചന്റ് ആന്‍ഡ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഒരു മാസത്തേക്ക് ഹൈക്കോടതിയില്‍ നിന്നുംസ്‌റ്റേ ഉത്തരവു വാങ്ങിയ സാഹചര്യത്തിലാണ് മത്സ്യവില്‍പ്പന പുനരാരംഭിക്കുന്നത്. നഗരസഭ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച ഭാഗം നികത്തി വെള്ളിയാഴ്ച തന്നെ മാര്‍ക്കറ്റ് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്.
ആധുനിക മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി തിങ്കളാഴ്ച വൈകിട്ടാണ് നഗരസഭാധികൃതര്‍ പൊലീസിനെ ഉപയോഗിച്ച് മത്സ്യമാര്‍ക്കററ് ഒഴിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് വ്യാപാരികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും 43മത്സ്യവ്യാപാരികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സംസ്ഥാനമാകെ തീരദേശഹര്‍ത്താല്‍ നടത്തുകയുണ്ടായി. ഇതോടെ ജില്ലയിലെ മത്സ്യമൊത്തവ്യാപാരം സ്തംഭിച്ചു. ഇവിടെ നിന്നും അഴീക്കലുനിന്നുമായി മത്സ്യബന്ധനത്തിനു പോകുന്ന 250 ഓളം ഫൈബര്‍ വളളങ്ങളും ഇരുപതോളം വന്‍കിട ബോട്ടുകളും പണിമുടക്കില്‍ പങ്കെടുത്തു. പ്രശ്‌നപരിഹാരത്തിനായി കെ.സുധാകരന്‍ എം.പി വെള്ളിയാഴ്ച വൈകിട്ട് ഫിഷ് മര്‍ചന്റ് അസോ. ഭാരവാഹികളുമായും നഗരസഭാധികൃതരുമായും ചര്‍ച്ച നടത്തി. നഗരസഭാ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനുളള സാധ്യതകള്‍ എം.പി ആരാഞ്ഞു.
മുസ്ലീം ലീഗ് നഗരസഭാകൗണ്‍സിലര്‍മാരുടെ അടിയന്തിര യോഗം ഇന്നു നടക്കും. ആയിക്കരയിലെ മത്സ്യവ്യാപാരികളും തൊഴിലാളികളും നഗരസഭഭരിക്കുന്ന മുസ്ലീം ലീഗിനെതിരെ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് അടിയന്തിര യോഗം വിളിച്ചത്. ആയിക്കര മത്സ്യമാര്‍ക്കറ്റ് പ്രശ്‌നത്തില്‍ കോടതി പുറപ്പെടുവിപ്പിച്ച സ്‌റ്റേ നീക്കി കിട്ടുന്നതിനായി ഹൈക്കോടതിയെ സമീപിക്കാന്‍ നഗരസഭാ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുളള നടപടിക്രമങ്ങള്‍പൂര്‍ത്തീകരിച്ചതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് അറിയിച്ചു. ആയിക്കരയില്‍ ആധുനിക രീതിയിലുളള മത്സ്യമാര്‍ക്കററ് നിര്‍മ്മിക്കുന്നതിനാണ് മത്സ്യവ്യാപാരികളെ ഒഴിപ്പിച്ചതെന്നും ഇവിടെ മികച്ച സൗകര്യങ്ങളുളള ഒരു മാര്‍ക്കററ് നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും റോഷ്‌നി ഖാലിദ് പറഞ്ഞു.

Keywords: Kerala, Kannur, Aayikkara, Fish Market, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق