File Photo |
നിറയെ പൂഴിയുണ്ടായിരുന്ന ലോറി തെങ്ങില്‍ തട്ടി തടഞ്ഞുനിന്നതിനാല്‍ താഴെയുളള വീട്ടിന് മുകളിലേക്ക് വീണില്ല. എട്ടിക്കുളം പാലക്കോട് നിന്നും കടത്തുകയായിരുന്ന മണലുമായാണ് ലോറി ടോപ്പ് റോഡിലൂടെ പയ്യന്നൂര്‍ ഭാഗത്തേക്ക് വന്നത്. ഈ സമയത്ത് പയ്യന്നൂര്‍ സി. ഐ സി. എ അബ്ദുള്‍ റഹീമും സംഘവും രാത്രികാല പരിശോധന നടത്തിവരികയായിരുന്നു. പൊലീസ് ജീപ്പു കണ്ടപ്പോള്‍ ഹനുമാന്‍ പ്രതിമയ്ക്കു സമീപത്തെ ഇറക്കത്തില്‍ ലോറി നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് കരുതി
യാണ് ഇവര്‍ ഇറങ്ങിയോടിയത്. എന്നാല്‍ പൊലീസ് ഇവരെ പിന്തുടര്‍ന്നിരുന്നില്ല.
റോഡിലെ കയറ്റത്തില്‍ നിര്‍ത്തിയ ലോറി നിരങ്ങി വന്നാണ് താഴ്ചയിലേക്ക് മറിഞ്ഞത്. താഴ്ഭാഗത്തുളള മൗവനാല്‍ ചന്ദ്രന്റെവീടിനു മുകളിലുളള തെങ്ങില്‍ തടഞ്ഞാണ് ലോറി നിന്നത്. ഈ സമയം വീട്ടില്‍ ചന്ദ്രനും ഭാര്യയും രണ്ടുമക്കളും അമ്മയും ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ലോറി തടഞ്ഞു നിന്ന തെങ്ങും വീടും തമ്മില്‍ രണ്ടരമീറ്റര്‍ വ്യത്യാസം മാത്രമാണുളളത്. ലോറി മറിയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നീട് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് തൊട്ടടുത്തുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തിയത്.അപകടത്തില്‍പ്പെട്ട ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Sand lorry overturned, Payyannur, Lorry, Accident, Police, Case, San Mafia, House, Attack, Night, Follow, News, Kannur, Driver, Ezhimala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق