പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി യെ പീഡിപ്പിച്ച കേസ്: ആദ്യ കുറ്റപത്രം സമര്‍പിച്ചു


ആലക്കോട്: നെല്ലിപ്പാറയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാപിതാക്കളുടെ ഒത്താശയോടെ നിരവധി പേര്‍ പീഡിപ്പിച്ച കേസില്‍ ആദ്യ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പിച്ചു. പെണ്‍കുട്ടിയുടെ പിതാവ് പെരുനിലം കോളനിയിലെ പുതുപ്പറമ്പില്‍ സ്വാമിനാഥനെ(55)തിരെയുളള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകണ്ഠാപുരം സി.ഐ. ജോഷി ജോസ് തലശേരി കോടതിയില്‍ സമര്‍പിച്ചത്.

തന്നെ പിതാവ് പലതവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡനവിവരങ്ങള്‍ പുറത്തുവന്നയുടന്‍ തന്നെ സ്വാമിനാഥനെ കഴിഞ്ഞ ജൂലായ് 16ന് മറ്റു പ്രതികള്‍ക്കൊപ്പം അറസ്റ്റു ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അമ്മ രാധാമണി(45) പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ച അയല്‍വാസി പെരുനിലം കോളനിയില്‍ വട്ടപ്പലം ജിനീഷ് രാജ്(24) എന്നിവര്‍ പ്രതികളായുളള കേസ് സി.ഐ.ജോഷിയാണ് അന്വേഷിക്കുന്നത്.

രാധാമണി പണംവാങ്ങി ജിനീഷിനു മകളെ പീഡിപ്പിക്കാന്‍ വേണ്ടി ഒത്താശ ചെയ്തു നല്‍കിയെന്നാണ് കേസ്. ഇരുവര്‍ക്കുമെതിരെയുളള കുറ്റപത്രം അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പിക്കും.

Keywords: Molestation case: charge sheet reported, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم