പാപ്പിനിശ്ശേരി: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതെങ്ങിനെയെന്ന വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു. ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ ക്‌ളാസില്‍ പാപ്പിനിശ്ശേരിയിലെ വെറ്ററനറി ഡോക്ടര്‍ ഡോ. രമേഷ് കുമാര്‍ ഇതേക്കുറിച്ച് വിശദീകരിച്ചു. തെരുവുനായ്ക്കള്‍ പെരുകുന്നത് തടയുന്നതിന് ശാസ്ത്രീയമായ വന്ധ്യംകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാലിന്യങ്ങളാണ് തെരുവുനായ്ക്കള്‍ പെരുകാനിടയാക്കുന്നത്. നായ്ക്കളെ കൊന്നൊടുക്കിയാല്‍ ഇത് മറ്റൊരു മാലിന്യപ്രശ്‌നത്തിന് കാരണമാകുമെന്നതിലുപരി എലികളുടെ പെരുകലിന് കാരണമാകും. മാലിന്യം തെരുവില്‍ അവശേഷിക്കുന്നത് കൊണ്ടുതന്നെ നായ്ക്കള്‍ വീണ്ടും പെറ്റുപെരുകുന്നതിനും കാരണമാകും. കൊല്ലുന്നതിന് നിയമപരമായ വിലക്കുകളുമുണ്ട്. ശാസ്ത്രീയമായ വന്ധ്യംകരണത്തിന് ഏറെ സജീകരണങ്ങള്‍ ആവശ്യമാണ്.
നായ്ക്കള്‍ക്ക് ശസ്ത്രക്രിയയ്ക്കുശേഷം ആന്റി റാബിസ് കുത്തിവയ്പ്പും നല്കുന്നു. തുടര്‍ന്ന് മുറിവുണങ്ങുന്നതുവരെ ഇവയെ നിരീക്ഷിച്ച ശേഷം പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുചെന്നാക്കുകയാണ് ചെയ്യുന്നത്. പല നഗരങ്ങളിലും ഈ രീതി ഫലപ്രദമായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള കാര്യങ്ങള്‍ അടുത്ത ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍പേഴ്‌സണ്‍ മീറാ വത്സന്‍ അറിയിച്ചു.

Keywords: Kerala, Kannur, Dog, Councilor, Class, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق