കരിവെള്ളൂര്‍: പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ലോറിയില്‍ ചോര്‍ചയുണ്ടായതിനെ തുടര്‍ന്ന് പരിസരവാസികള്‍ പരിഭ്രാന്തിയിലായി. അപകടസാധ്യതയെ തുടര്‍ന്ന് അര കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. സമീപത്തുള്ള കരിവെള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രി രോഗികളെ ഒഴിപ്പിച്ച് അടച്ചുപൂട്ടി. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടി.എന്‍ 28 എ.ഡബഌു 4581 ടാങ്കര്‍ ലോറിയുടെ മുകളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കരിവെള്ളൂര്‍ ഗവ. ആശുപത്രിക്ക് സമീപം നവരത്‌ന ഹോട്ടലിന് മുന്നിലായി ലോറി നിറുത്തിക്കുകയായിരുന്നു. ടാങ്കറിന്റെ പിന്നിലുള്ള പ്രഷര്‍ ഗേജിലൂടെ വാതക ചോര്‍ചയുണ്ടെന്ന് പിന്നീട് കണ്ടെത്തി. പാചകവാതകത്തിന്റെ മണം പരക്കുന്നുണ്ടായിരുന്നു.
തുടര്‍ന്ന് ലോറി െ്രെഡവര്‍ അരമണിക്കൂറോളം കൈകൊണ്ട് ചോര്‍ച അടച്ചുപിടിച്ചു. വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രാജനും നാട്ടുകാരനായ സജിത്തും മറ്റ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ പിന്നീട് വാള്‍പുട്ടി, എംസില്‍, തുണി എന്നിവ ഉപയോഗിച്ച് ചോര്‍ച താത്ക്കാലികമായി അടച്ചു. എന്നാല്‍, കുറച്ചുസമയം കഴിഞ്ഞതോടെ വീണ്ടും ചോര്‍ച ആരംഭിച്ചു.
യാത്രയ്ക്കിടയില്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പില്‍ തട്ടിയാണ് പ്രഷര്‍ ഗേജില്‍ ചോര്‍ചയുണ്ടായതെന്ന് സംശയിക്കുന്നു. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.
പയ്യന്നൂരില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നും അഞ്ച് ഫയര്‍ഫോഴ്‌സ് വാഹനങ്ങളാണ് സ്ഥലത്തെത്തിയത്.
ഇവര്‍ ചോര്‍ചയുള്ള ഭാഗത്തേക്ക് വെള്ളംചീറ്റിക്കൊണ്ടിരുന്നു. കണ്ണൂര്‍ ക്യൂആര്‍പി കമാന്റോ അടക്കമുള്ള 500ലധികം പൊലീസുകാരും സ്ഥലത്തെത്തി. എം.എല്‍.എ സി. കൃഷ്ണന്‍, എ.ഡി.എം മുഹമ്മദ് അസ്ലം, തളിപ്പറമ്പ് തഹസില്‍ദാര്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, കരിവെള്ളൂര്‍ വില്ലേജ് ഓഫീസ് അധികൃതര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മംഗലാപുരം കേന്ദ്രത്തില്‍ നിന്ന് വിദഗ്ധര്‍ രാത്രിയോടെ സ്ഥലത്തെത്തി.
കാലിക്കടവിനും ഓണക്കുന്നിനും ഇടയ്ക്ക് ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു. ഓണക്കുന്നില്‍ നിറുത്തിയിട്ട ഏഴ് ടാങ്കര്‍ ലോറികള്‍ പൊലീസ് അധികൃതര്‍ തിരിച്ചുവിട്ടു. സ്ഥലത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വടക്കേ മണക്കാട് കരിവെള്ളൂര്‍ നോര്‍ത്ത് എ.യു.പി സ്‌കൂളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ആശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
Keywords: Gas leakage from tanker lorry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق