കണ്ണൂര്‍: ഫിഷിംഗ് ബോട്ടുകളില്‍ ഡബിള്‍ നെറ്റ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. നാല് ബോട്ടുകളിലെ മത്സ്യബന്ധനമാണ് തടഞ്ഞത്. ബോട്ടുകള്‍ പിടികൂടി ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും ഫിഷറീസ് അധികൃതര്‍ക്കും ഒരുമാസം മുമ്പുതന്നെ പരമ്പരാഗത മത്സ്യതൊഴിലാളി സംരക്ഷണ സമിതി പരാതി നല്‍കിയിരുന്നു.
എന്നാല്‍, ഈ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഇന്നലെ പണിമുടക്കി പുറംകടലിലേക്ക് പോവുകയായിരുന്നു. 30 ഓളം വള്ളങ്ങളിലും മറ്റുമായി പോയ തൊഴിലാളികള്‍ ഡബിള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെട്ട നാലുബോട്ടുകള്‍ പിടികൂടി. കോഴിക്കോട് പുതിയാപ്പയില്‍ നിന്നുള്ള സൂര്യ, അശ്വമേധം, തമിഴ്‌നാടില്‍ നിന്നുള്ള സഹായമാത, നോയല്‍ തുടങ്ങിയ ബോട്ടുകളാണ് തൊഴിലാളികള്‍ സാഹസികമായി പിടികൂടിയത്. പിടികൂടിയ ബോട്ടുകള്‍ ഇവര്‍ ആയിക്കര കടപ്പുറത്തേക്ക് കൊണ്ടുവന്നു.
ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ്, പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി. പിന്നീട് ബോട്ട് ഫിഷറീസ് അധികൃതര്‍ക്ക് കൈമാറി. ഈ ബോട്ടുകളില്‍ നാല്‍പതോളം തൊഴിലാളികളുണ്ടായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറുമെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ ദാമോദരന്‍ അറിയിച്ചു. ബോട്ടുകള്‍ മാപ്പിളബേയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് തൊഴിലാളികള്‍ കാവലിരിക്കുന്നുണ്ട്.

Keywords: Kerala, Kannur, Fishing boat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق