എടക്കാട്: സിഗരറ്റ് മൊത്ത വ്യാപാരിയെ രാത്രി അഞ്ജാത സംഘം ക്‌ളോറോഫോം ഉപയോഗിച്ച് മയക്കി റോഡില്‍ തളളിയതിനു ശേഷം ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തോട്ടട ടൗണിലെ പവിത്രന്‍ സ്‌റ്റേഷനറി കടയുടമയും സിഗരറ്റ് മൊത്ത വ്യാപാരിയുമായ തോണിയോട്ട് കാവിനടുത്തെ പാറപ്പുറത്ത് പവിത്രനാ(65)ണ് കൊളളയടിക്കപ്പെട്ടത്.
വെളളിയാഴ്ച രാത്രി പത്തുമണിയോടെ കടപൂട്ടി വീട്ടിലേക്ക് പോകവെ വീടിനു നൂറുമീറ്റര്‍ അകലെവച്ചാണ് അജ്ഞാത സംഘം വ്യാപാരിയെ അക്രമിച്ചത്. സിഗരറ്റ് ഏജന്‍സിക്കു നല്‍കാന്‍ വേണ്ടിയുളള ഒന്നര ലക്ഷത്തോളം രൂപ പവിത്രന്റെ ബാഗിലുണ്ടായിരുന്നു. ബൈക്കിലെത്തിയ മൂന്നുപേര്‍ ബൈക്ക് നിര്‍ത്തിയ ശേഷം പവിത്രനെ പിന്തുടരുകയായിരുന്നു. രണ്ടു പേര്‍ പിന്നിലും ഒരാള്‍ മുന്നിലുമായി നടന്ന സംഘം കൈയിലുണ്ടായിരുന്ന ക്‌ളോറോഫോം പവിത്രന്റെ മൂക്കില്‍ ബലമായി ചേര്‍ത്തുവെച്ച ശേഷം പവിത്രനെ ബോധരഹിതനാക്കി. റോഡരികിലേക്ക് തളളിമാറ്റിയ ശേഷമാണ് പണമടങ്ങിയ ബാഗ് കവര്‍ന്നു രക്ഷപ്പെട്ടത്.
പവിത്രന്റെ സഹോദരന്റെ വീട്ടില്‍ നടന്ന വിവാഹസത്കാരത്തില്‍ പങ്കെടുത്തു മടങ്ങുന്നവരാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തോട്ടട ടൗണിലെ പത്രം ഏജന്റുകൂടിയാണ് പവിത്രന്‍. വ്യാപാരിയെ അക്രമിച്ചു കൊളളയടിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് വ്യാപാരി വ്യവസായി സമിതി തോട്ടട ടൗണ്‍ യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എടക്കാട് പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

Keywords: Kerala, Kannur, Attack, robbery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق