ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി

River
കണ്ണൂര്‍: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. മുഴപ്പിലങ്ങാട്, ആയിക്കര,തയ്യില്‍, പയ്യാമ്പലം ഭാഗങ്ങളിലാണ് കടലാക്രണം ശക്തമായത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടലില്‍ കാറ്റുംകോളുമുണ്ടായതാണ് കാരണം. പലയിടങ്ങളിലും കടല്‍ കരയിലേക്ക് കയറി. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലാണ് കടലാക്രമണം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്.

ഡ്രൈവ് ഇന്‍ ബീച്ച് പരിസരത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച സാഹസിക അക്കാദമിയുടെകെട്ടിടത്തിന് സാരമായ കേടുപാടുകള്‍ പറ്റി. അക്കാദമിയില്‍ നിന്നും സാധനങ്ങളും ഉപകരണങ്ങളും ഉടന്‍ മാറ്റാന്‍ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ നിര്‍ദ്ദേശം നല്‍കി. തീരപ്രദേശത്തു താമസിക്കുന്ന കുടുംബങ്ങള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ഫിഷറീസ് വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തയ്യില്‍, മൈതാനപ്പളളി, ആയിക്കര,കുറുവ,മുഴപ്പിലങ്ങാട്, ധര്‍മ്മടം തുടങ്ങിയ സ്ഥലങ്ങളില്‍ നൂറോളം കുടുംബങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم