കണ്ണൂര്‍: കളക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ പുഴസംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍ അട്ടിമറിച്ച് കക്കാട് പുഴയില്‍ വീണ്ടും അനധികൃത കൈയേറ്റം സജീവമായതു സംബന്ധിച്ച് താലൂക്ക് സര്‍വേയര്‍ സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂര്‍ താലൂക്ക് സര്‍വേയര്‍ ദാസന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സ്ഥലം പരിശോധിച്ചത്.
പുഴാതി വില്ലേജില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതായും പഞ്ചായത്തിന് ഉടന്‍ റിപോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തേ പരിസ്ഥിതി പ്രവര്‍ത്തകരുടെയും പുഴ സംരക്ഷണ സമിതിയുടെയും വിവിധ രാഷ്ട്‌റീയപ്പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സമരം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെട്ട് അതിരുകള്‍ നിര്‍ണയിച്ച് സര്‍വേ കല്ലുകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഇതിനു ശേഷവും, സര്‍വേ കല്ല് പിഴുതുമാറ്റി കൈയേറ്റം വീണ്ടും വ്യാപകമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. അളന്നുതിട്ടപ്പെടുത്തിയ സ്ഥലത്തു നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق