കണ്ണൂര്‍: നാട്ടിലെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു.
അബുദാബി ഒ ഐ സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ എന്‍ രാമകൃഷ്ണന്‍ സ്മാരക മെറിറ്റ് ക്യാഷ് അവാര്‍ഡ് ഇക്കോസ് ഹാളില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഒ ഐ സി സി പ്രസിഡന്റ് രാജു പവിത്രന്‍ അധ്യക്ഷത വഹിച്ചു. എ. പി അബ്ദുല്ലക്കുട്ടി എം എല്‍ എ, ഡി സി സി ഭാരവാഹികളായ മാര്‍ട്ടിന്‍ ജോര്‍ജ്,അഡ്വ. ടി ഒ മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കെ എസ് യു ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, സേവാദള്‍ സംസ്ഥാന ഓര്‍ഗനൈസര്‍ പി പി ബാബു, കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി വി പുരുഷോത്തമന്‍, ജയലക്ഷ്മി രാമകൃഷ്ന്‍, അമൃതാരാമകൃഷ്ണന്‍, ഒ ഐ സി സി ഭാരവാഹികളായ കല്യാണ്‍ കൃഷ്ണന്‍, എം രവീന്ദ്രന്‍ സംസാരിച്ചു. വി പി ഉത്തമന്‍ സ്വാഗതവും പി അനൂപ് നന്ദിയും പറഞ്ഞു.
Keywords: Kannur, Kerala, Expatriates, OICC, Inauguration, Meet, Students, Exam, KSU,
إرسال تعليق