കൂത്തുപറമ്പ്: യുവാവിനെ കല്ല് കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പല്ല് നഷ്ടപ്പെടാനിടയായ സംഭവത്തില്‍ രണ്ട് പേരെ കൂത്തുപറമ്പ് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് വര്‍ഷം തടവിനും ഒമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കോട്ടയം തള്ളോട്ടെ കോയ്യോടന്‍ സുകുമാരന്‍, നരവൂരിലെ ഇളങ്കോടന് രാജന് എന്നിവരെയാണ് ശിക്ഷിച്ചത്.
2008 നവംബര്‍ നാലിന് രാത്രി പത്ത് മണിയോടെ കൂത്തുപറമ്പ് ബസ് സ്റ്റാന്റില്‍ വെച്ചാണ് സംഭവം. മുഴപ്പിലങ്ങാട് പാച്ചാക്കരയിലെ പി. നവാസിനെയാണ് പ്രതികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ നവാസ് ഏറെക്കാലം ചികില്‍സയിലായിരുന്നു.

Keywords: Kerala, Kannur, Koothuparamba, case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق