ചക്കരക്കല്ലില്‍ ഓട്ടോറിക്ഷാതൊഴിലാളികളെ കുറിച്ചുളള പരാതി വ്യാപകമാകുന്നു

ചക്കരക്കല്‍: ചക്കരക്കല്‍ ടൗണിലെ ഓട്ടോറിക്ഷാതൊഴിലാളികളെ കുറിച്ച് പരാതി വ്യാപകമാകുന്നു. ടാക്‌സി സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷാഡ്രൈവര്‍മാരാണ് യാത്രക്കാരോട് അപമര്യാദയായി പ്രവര്‍ത്തിക്കുന്നത്. ക്യൂ സമ്പ്രദായത്തില്‍ ഇവിടെ രാവിലെ മുതല്‍ ഓട്ടോറിക്ഷവയ്ക്കാറുണ്ടെങ്കിലും യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ചെറിയ ദൂരങ്ങളിലാണെങ്കില്‍ ഇവര്‍ ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല. പുറകിലെ വണ്ടി പിടിച്ചോയെന്നാണ് സ്ഥിരം മറുപടി.
Auto

പുറകിലെ വണ്ടിക്ക് സമീപിച്ചാല്‍ ഇതിനു തൊട്ടുപുറകിലെ പിടിച്ചോയെന്നായിരിക്കും പറച്ചില്‍. ഇങ്ങനെ ക്യൂവിന്റെ അങ്ങേയറ്റംവരെ പോയാലും യാത്രക്കാരന് ഓട്ടോകിട്ടിയെന്നു വരില്ല. സ്ത്രീകളും കുട്ടികളും രോഗികളുമടക്കമുളള വലിയൊരു വിഭാഗം ജനങ്ങള്‍ ഇതുകാരണം കഷ്ടപ്പെടുകയാണ്. ആരെങ്കിലും എതിര്‍ത്തു സംസാരിച്ചാല്‍ തൊഴിലാളികള്‍ സംഘടിതരായെത്തി എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് പതിവ്.

ദേഹോപദ്രവം ഏല്‍പ്പിക്കുമെന്ന ഭയമുളളതിനാല്‍ ഇവര്‍ക്കെതിരെ ആരും കൂടുതല്‍ വാദപ്രതിവാദത്തിന് മുതിരാറില്ല. കുണ്ടുംകുഴികളുമുളള റോഡുകളില്‍ ഓട്ടം പോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ മഴ ശക്തമായതോടെ ചക്കരക്കല്ലിലും പരിസരങ്ങളിലും മിക്ക റോഡുകളും തകര്‍ന്നിട്ടുണ്ട്. ബസുകള്‍ കുറവായ കണയന്നൂര്‍, മുഴപ്പാല, താറ്റ്യോട്,. അപ്പക്കടവ്, പനയത്താംപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാണ് യാത്രക്കാര്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നത്. അഞ്ഞൂറിലേറെ ഓട്ടോറിക്ഷകള്‍ ചക്കരക്കല്‍ ടൗണില്‍ സ്ഥിരമായുണ്ട്. കഴിഞ്ഞ ദിവസം ടാക്‌സി സ്റ്റാന്‍ഡ് പരിസരത്തുനിന്നും ട്രിപ്പുവിളിച്ച ഒരു യുവാവിന് കടുത്ത അവഹേളനമാണ് നേരിടേണ്ടി വന്നത്.

ക്യൂവില്‍ നില്‍ക്കുന്ന ആറുപേരെ വിളിച്ചിട്ടും പോവാത്തതിനെ തുടര്‍ന്ന് ടൗണിലുണ്ടായിരുന്ന ഹോംഗാര്‍ഡിനോട് ഇയാള്‍ക്ക് പരാതിപ്പെടേണ്ടി വന്നു. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപ്പെട്ട ഹോംഗാര്‍ഡുമായി മണിക്കൂറുകളോളമാണ് സംഘടതിരായി തടിച്ചുകൂടിയ ഓട്ടോതൊഴിലാളികള്‍ വാക് തകര്‍ക്കത്തിലേര്‍പ്പെട്ടു. വണ്ടി സ്‌റ്റേഷനിലെടുക്കാന്‍ പറഞ്ഞിട്ട് അതും അനുസരിച്ചില്ല. പൊലീസു പോലും ഭയക്കുന്ന സംഘടിതശക്തിയായി ചക്കരക്കല്ലിലെ ഓട്ടോറിക്ഷാതൊഴിലാളികള്‍മാറിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. നോക്കിയാല്‍ കാണുന്ന സ്ഥലത്തേക്ക് ട്രിപ്പു പോയാല്‍ പോലും പിടിച്ചുപറിക്കുന്ന കഴുത്തറപ്പന്‍ ചാര്‍ജ്ജാണ് വാങ്ങുന്നത്. മീറ്ററല്ല ആളുടെ എണ്ണവും വണ്ണവും നോക്കിയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.

ഇതുചോദ്യം ചെയ്തതാല്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡിലും ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇരിവേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും ഡോക്ടറെ കാണിച്ചുമടങ്ങുന്ന സ്ത്രീകളും കുട്ടികളും രോഗികളുമടങ്ങുന്നവരാണ് പലപ്പോഴും ഓട്ടോറിക്ഷ െ്രെഡവര്‍മാരുടെ ക്രൂരതയ്ക്കിരയാകുന്നത്. ഓട്ടോറിക്ഷ കിട്ടാഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കടത്തിണ്ണയില്‍ നില്‍ക്കുന്ന രോഗികള്‍ ഈ ചെറുനഗരത്തിലെ പതിവുകാഴ്ചകളിലൊന്നാണ്.

Keywords: Kerala, Kannur, Auto, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم