ഇറിഗേഷന്‍ ഓഫീസ് പരിസരത്ത് പൊതുമരാമത്ത് വകുപ്പ് വക മാലിന്യ നിക്ഷേപം

കണ്ണൂര്‍: കലക്ടറേറ്റ് വളപ്പിലെ പഴശി പദ്ധതി ഇറിഗേഷന്‍ ഓഫീസിനു സമീപം ഓവുചാല്‍ മാലിന്യം തളളി പൊതുമരാമത്ത് വകുപ്പ് കാര്യക്ഷമത തെളിയിച്ചു. ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി ഒരുവിഭാഗം ജീവനക്കാര്‍ രംഗത്തെത്തി. ഇറിഗേഷന്‍ ഓഫീസിനു സമീപത്തെ ജീവനക്കാര്‍ ഉപയോഗിക്കുന്ന കുടിവെളള ടാങ്കിനു സമീപമാണ് കണ്ണൂര്‍ നഗരത്തിലെ ഓവുചാല്‍ മാലിന്യം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നിക്ഷേപിച്ചത്.
Kerala, Kannur, Irrigation, Malayalam News, National News, Kerala News, International News

ചൊവ്വാഴ്ച രാവിലെ പഴയബസ് സ്റ്റാന്‍ഡിനടുത്ത റെയില്‍വെ അണ്ടര്‍ബ്രിഡ്ജിനു താഴെയുളള ഓവുചാലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യം ലോറിയില്‍ കൊണ്ടുവന്നാണ് തളളിയത്. ഇറിഗേഷന്‍ ഓഫീസ് ജീവനക്കാര്‍ പൊതുമരാമത്ത്(റോഡ്‌സ്) വിഭാഗം അസി. എന്‍ജിനിയറെ കണ്ട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഇവിടെ നിന്നും മാലിന്യം നീക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

Keywords: Kerala, Kannur, Irrigation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم