കണ്ണൂരാവര്‍ത്തിച്ച് പൂജപ്പുരയിലും: ജയാനന്ദന്റെ ജയില്‍ചാട്ടത്തിന് സമാനത

കണ്ണൂര്‍: രണ്ടുവര്‍ഷം മുമ്പ് ഒരു ജൂണിലായിരുന്ന ഒമ്പതുകൊലക്കേസുകളില്‍ പ്രതിയായ റിപ്പര്‍ ജയാനന്ദന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിരക്ഷപ്പെട്ടത്. തിങ്കളാഴ്ച പൂജപ്പുര ജയിലില്‍ നിന്നും ജയാനന്ദന്‍ രക്ഷപ്പെട്ടത് അതേ ജൂണില്‍ തന്നെ.രണ്ടു ജയില്‍ചാട്ടത്തിനും സമാനതകളേറെയുണ്ട്.
Jayanandan
Jayanandan

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സെല്ലിന്റെ കമ്പി മുറിച്ചുമാറ്റിയാണ് രക്ഷപ്പെട്ടത്. കമ്പിമുറിക്കുന്ന പണി നേരത്തെ തുടങ്ങിയിരുന്നു. അല്‍പ്പാല്‍പ്പമായി കമ്പി മുറിച്ച് അത് സമര്‍ത്ഥമായി മറച്ചുവച്ച് ജയില്‍ ചാടുന്ന ദിനം അതു പൂര്‍ണ്ണമായും അറുത്തു മാറ്റുകയായിരുന്നു. പൂജപ്പുര ജയിലില്‍ നിന്ന് സെല്ലിന്റെ പൂട്ടുമുറിച്ചാണ് രക്ഷപ്പെട്ടത്.

പൂട്ട് നേരത്തെ തന്നെ മുറിക്കാന്‍ തുടങ്ങിയിരുന്നു.കിടന്നുറങ്ങുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആള്‍രൂപമുണ്ടാക്കിവെച്ചാണ് കണ്ണൂരില്‍ നിന്നും രക്ഷപ്പെട്ടത്. പൂജപ്പുരയിലും ഇതേ ആള്‍രൂപം തന്നെ ഉണ്ടാക്കിവച്ച് ജയില്‍വാര്‍ഡര്‍മാരെ കബളിപ്പിച്ചു.

കേരളത്തിലെഏറ്റവും അപകടകാരിയായ കുറ്റവാളിയായാണ് പൊലീസ് ജയാനന്ദനെ വിശേഷിപ്പിക്കുന്നത്.
ഇയാളെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഇനി ജയിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ കക്കൂസ് മുറിയിലൂടെ തുരങ്കമുണ്ടാക്കി രക്ഷപ്പെടാന്‍ ജയാനന്ദന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജയാനന്ദനെ കണ്ണൂരിലേക്ക് മാറ്റിയത്. എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കുപ്രസിദ്ധ വാഹനമോഷ്ടാവ് പെരിയത്തടുക്കം റിയാസിനൊപ്പം 2010 ജൂണ്‍ 13ന് ഇയാള്‍ ജയില്‍ചാടി. ജയില്‍ചാടിയശേഷം താടിയും മുടിയുംപറ്റെവടിച്ച് തമിഴ് നാട്ടിലും മറ്റും അലഞ്ഞ ജയാനന്ദനെ 16ന് ഊട്ടി വെല്ലിംഗ് ടണില്‍ നിന്നും അന്ന് സി. ഐയായിരുന്ന പി. പി സദാനന്ദനും സംഘവും അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ജയിലിനകത്ത് നല്ലപുളളിയായി കഴിയുന്ന ജയാനന്ദന്‍ സഹതടവുകാരുടെ പ്രീതിപിടിച്ചുപറ്റി ഇവരുടെ സഹായത്തോടെയാണ് ജയില്‍ചാട്ടത്തിനുളള ഒരുക്കങ്ങള്‍ നടത്താറുളളത്. കവര്‍ച്ചയ്ക്കു ശേഷം സ്ത്രീകളെ തലയ്ക്കടിച്ചു കൊല്ലുകയും മൃതദേഹത്തെ ലൈംഗീകാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇയാളുടെക്രൂരവിനോദം.

Keywords: Kerala, Kannur, Jail, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم